29.4 C
Kottayam
Saturday, June 6, 2026

റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ  ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

Must read

വാഷിങ്ടൺ: റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ  ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയിലേക്ക് യാത്ര നിശ്ചയിച്ചവർ അത് റദ്ദാക്കണം. റഷ്യൻ സർക്കാർ അമേരിക്കൻ പൗരന്മാരെ അകാരണമായി പീഡിപ്പിക്കുന്നതായി വിവരമുണ്ട്. ഇനി സ്ഥിതി ഗുരുതരമായേക്കാം. എല്ലാവരെയും സഹായിക്കാൻ റഷ്യയിലെ അമേരിക്കൻ എംബസിക്ക് പരിമിതിയുണ്ട്. അതിനാൽ ഇപ്പോൾത്തന്നെ റഷ്യ വിടണമെന്ന് പൗരന്മാർക്കുള്ള മുന്നറിയിപ്പിൽ അമേരിക്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. റഷ്യയിലെ സാഹചര്യം ഏതു നിമിഷവും മാറാമെന്നും ഇപ്പോൾത്തന്നെ യാത്രാ മാർഗങ്ങൾ പരിമിതമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. നേരത്തെ കാനഡയും പൗരന്മാരോട് റഷ്യ വിടാൻ നിർദേശിച്ചിരുന്നു.

റഷ്യയ്ക്ക് (Russia) എതിരായ ഉപരോധങ്ങൾ യുദ്ധപ്രഖ്യാപനത്തിന് തുല്യമെന്ന് വ്ലാദിമിർ പുടിൻ (Vladimir putin). യുക്രൈനുമേൽ (Ukraine) നാറ്റോ (Nato) വ്യോമനിരോധന മേഖല പ്രഖ്യാപിച്ചാൽ അതിനെ യുദ്ധമായി കണക്കാക്കുമെന്നും പുടിൻ (Putin) പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മോസ്കോയിലെത്തി പുട്ടിനുമായി ചർച്ച നടത്തി.

വോയിസ് യുക്രൈന്റെ ആകാശം നോ ഫ്‌ളൈ സോൺ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം ആവർത്തിച്ചുന്നയിക്കുകയാണ് പ്രസിഡന്റ് വ്ലാദിമിർ സീലൻസ്കി. എന്നാൽ യൂറോപ്യൻ യൂണിയനും അമേരിക്കയും ആവശ്യം ആദ്യമേ തള്ളിയിരുന്നു. യുക്രൈന്റെ വ്യോമ
മേഖല നോ ഫ്‌ളൈ സോൺ ആക്കിയാൽ  അവിടേക്ക് വിമാനങ്ങൾ കടന്നാൽ വെടി വെച്ച് വീഴ്ത്തുക എന്നത്  അടക്കം കർശന നടപടികൾ വേണ്ടി വരും. സ്വാഭാവികമായും യുക്രൈന്റെ വ്യോമ സംരക്ഷണ ചുമതല നാറ്റോ ഏറ്റെടുക്കേണ്ടി വരും. 

അങ്ങനെ വന്നാൽ അത് റഷ്യ – നാറ്റോ യുദ്ധമായി മാറും എന്നത് ഉറപ്പ്. അതുകൊണ്ടാണ് യുക്രൈന്റെ ആവശ്യം യൂറോപ്പും അമേരിക്കയും ഒരേപോലെ തള്ളുന്നത്. നോ ഫ്ലൈ സോൺ പ്രഖ്യാപനത്തെ ഏതു രാജ്യം പിന്തുണച്ചാലും അത് യുദ്ധപ്രഖ്യാപനമായി കാണുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങൾക്കുപോലും യുദ്ധത്തിന്റെ സ്വഭാവം ഉണ്ടെന്നും പുടിൻ പറയുന്നു . അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ് നാടകീയമായി റഷ്യയിൽ എത്തി. മൂന്ന് മണിക്കൂർ പുട്ടിനുമായി  ഇസ്രായേൽ പ്രധാനമന്ത്രി ചർച്ച നടത്തി. 

- Advertisement -

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കൂടി നിർദേശപ്രകാരമായിരുന്നു ഈ ചർച്ച. ജർമനി , ഫ്രാൻസ്  രാജ്യങ്ങളുടെ തലവന്മാരുമായും ഇസ്രായേൽ പ്രധാനമന്ത്രി സംസാരിച്ചു. റഷ്യയുമായി നല്ല ബന്ധമുള്ള ഇസ്രായേലിന് പ്രശ്ന പരിഹാരം ഉണ്ടാക്കാൻ  പലതും ചെയ്യാനാകുമെന്ന് അന്താരാഷ്ട്ര സമൂഹം കരുതുന്നു.  അമേരിക്കയും റഷ്യയും അനൗദ്യോഗിക ചർച്ചകൾ  നടത്തുന്നതായി വ്ലാദിമിർ പുട്ടിന്റെ വക്താവുതന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week