27.4 C
Kottayam
Thursday, June 4, 2026

ഇറാൻ യുദ്ധം: യുഎസിന്റെ സൈനിക രഹസ്യങ്ങൾ ചോരുന്നതായി ആശങ്ക; നർത്തകിയുടെ വീഡിയോ വൈറൽ

Must read

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിനായി നിയോഗിക്കപ്പെട്ട യുവ അമേരിക്കൻ സൈനികർ തങ്ങളുടെ വിന്യാസത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവിടുന്നതായി റിപ്പോർട്ട്. സാൻ ഡീഗോയിലെ ഒരു സ്ട്രിപ്പ് ക്ലബ് നർത്തകി ടിക് ടോക്കിലൂടെ പുറത്തുവിട്ട വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സൈനിക നീക്കങ്ങളേക്കുറിച്ച് സൈനികർ പങ്കുവെച്ച വിവരങ്ങളാണ് ഇവർ ടിക് ടോക് വീഡിയോയിലൂടെ പുറത്തുവിട്ടത്. ഇതോടെ അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നിട്ടുണ്ട്.

സാൻ ഡീഗോയിലുള്ള ചാം ഡേസ് എന്ന നർത്തകിയാണ് സൈനികർ തങ്ങളുടെ വിന്യാസ വിവരങ്ങൾ പങ്കുവെക്കുന്നതായി വെളിപ്പെടുത്തിയത്. അടുത്ത ആഴ്ച തങ്ങൾ യുദ്ധമുഖത്തേക്ക് പോകുകയാണെന്ന് സൈനികർ ക്ലബിൽവെച്ച് തന്നോട് പറഞ്ഞതായാണ് ഇവർ അവകാശപ്പെടുന്നത്. യുദ്ധത്തിന് പോകേണ്ടി വരുന്നതിൽ യുവ സൈനികർ അതീവ ദുഃഖിതരും വിഷാദത്തിലുമാണെന്ന് നർത്തകി പറയുന്നു. ക്ലബ്ബുകളിൽ എത്തുന്ന ഇവർ കൈവശമുള്ള പണം മുഴുവൻ ചെലവഴിക്കുകയാണെന്നും ഇവർ വീഡിയോയിൽ പങ്കുവെച്ചു.

- Advertisement -

ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രങ്ങളിലൊന്നാണ് സാൻ ഡീഗോ. യുഎസ് സൈനിക നഗരങ്ങളിൽ സാധാരണയായി കാണാറുള്ളതുപോലെ, ഈ താവളങ്ങൾക്ക് സമീപം ധാരാളം സ്ട്രിപ്പ് ക്ലബ്ബുകളും ഉണ്ട്. നിരവധി ആളുകളാണ് വീഡിയോയിൽ പ്രതികരണവുമായി രംഗത്ത് വന്നത്. സൈനിക രഹസ്യങ്ങൾ പുറത്തുവിടുന്നതിനെ വിമർശിച്ച് ചിലർ പ്രതികരിച്ചപ്പോൾ യുദ്ധത്തിന്റെ മാനുഷിക വശത്തേപ്പറ്റി സംസാരിച്ചതിന് ആളുകൾ ചാം ഡേസിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

- Advertisement -

സുപ്രധാന വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കുന്നത് സൈനിക നീക്കങ്ങളെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നർത്തകികളോടോ ബാർബർമാരോടോ വിന്യാസ തീയതികളെക്കുറിച്ചോ സ്ഥാനങ്ങളെക്കുറിച്ചോ സംസാരിക്കരുതെന്ന് മറൈൻ ഓഫീസറായ കാഗൻ ഡൺലാപ്പ് സൈനികർക്ക് മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാനുമായുള്ള കരയുദ്ധ ഭീതി വർധിപ്പിച്ച് യുഎസ് സൈനിക വിന്യാസം വർദ്ധിപ്പിക്കുകയാണ്. ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, 82-ാം എയർബോൺ ഡിവിഷൻ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് അധിക സൈനികരെ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുണ്ട്. യുഎസ്എസ് ട്രിപ്പോളി എന്ന കപ്പലിലായി 3,500 സൈനികർ കഴിഞ്ഞ ആഴ്ച മേഖലയിലെത്തിയിരുന്നു.

- Advertisement -

English Summary: The US military is facing a major security concern following revelations by a San Diego-based strip club dancer, Charm Dese, on TikTok. According to her viral video, young soldiers deployed for the potential conflict with Iran are leaking sensitive information about their upcoming deployments. Dese claimed that soldiers frequenting the club have told her they are headed to the war front next week. She further noted that many of these young troops appear deeply depressed and are spending all their money at clubs, overwhelmed by the prospect of going to war. This lapse in operational security (OPSEC) has raised serious alarms regarding the safety and discipline of US forces.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week