NationalNews

ഇന്ത്യൻ വിദ്യാർത്ഥിനിയുടെ അപകടമരണത്തിൽ പൊട്ടിച്ചിരിച്ച് യുഎസ് പോലീസ് ഉദ്യോ​ഗസ്ഥർ; അന്വേഷണം തുടങ്ങി

യുഎസ്: പോലീസ് പട്രോൾ വാഹനമിടിച്ച് 2023 ജനുവരിയിലായിരുന്നു ഇന്ത്യൻ വംശജയായ ജാഹ്നവി കണ്ടുല എന്ന വിദ്യാർഥിനി മരിക്കുന്നത്. പെൺകുട്ടിയുടെ മരണത്തെ പരിഹസിച്ച് യു.എസ് പോലീസ് ഉദ്യോഗസ്ഥൻ ചിരിക്കുന്ന വീഡിയോ സംഭാഷണം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഡാനിയൽ ഓഡറർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പാൾ സോഷ്യൽ മീഡിയ വഴി പുറത്തു വന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡാനിയലിന്റെ സഹപ്രവർത്തകനായ കെവിൻ ഡേവ് ഓടിച്ചിരുന്ന വാഹനമാണ് പെൺകുട്ടിയെ ഇടിക്കുന്നത്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ സിയാറ്റിൽ പോലീസ് ഓഫീസേഴ്‌സ് വൈസ് പ്രസിഡന്റായ ഡാനിയൽ പ്രസിഡന്റുമായി വിഷയം ചർച്ച ചെയ്യുന്നത് കേൾക്കാൻ സാധിക്കും. വീഡിയോയിൽ ചിരിച്ചുകൊണ്ടാണ് ഇവർ ജാൻവി മരണപ്പെട്ട വിവരം പറയുന്നത്. അവൾ മരിച്ചു എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.

പതിനൊന്നായിരം ഡോളറിന്റെ ഒരു ചെക്ക് എഴുതാം, 23-കാരിയായ ജാഹ്നവിക്ക് 26 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. സംഭാഷണം ഞെട്ടിപ്പിക്കുന്നതാണെന്ന് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് സിയാറ്റിൽ കമ്മ്യൂണിറ്റി പോലീസ് കമ്മീഷൻ പ്രസ്താവന പുറത്തിറക്കി. സിയാറ്റിലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയ പോലീസിൽ നിന്നും ഇതെല്ല പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു 23-കാരിയായ ജാഹ്നവി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button