ഇറാഖിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണു, ഇതുവരെ നഷ്ടമായത് നാല് വിമാനങ്ങൾ

ബാഗ്ദാദ്: ഇറാനെതിരായ യുദ്ധത്തിനിടെ പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. അക്രമണത്തിലല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ കെസി 135 സൈനിക വിമാനമാണ് തകർന്നുവീണത്. ഇന്ധനം നിറയ്ക്കുന്ന വിമാനമാണിത്. പൈലറ്റ് , കോ പൈലറ്റ്, വിമാനത്തിൽ ഇന്ധനം നിറക്കാനുപയോഗിക്കുന്ന ബൂം പ്രവർത്തിക്കുന്ന ഓപ്പറേറ്റർ എന്നിങ്ങനെ മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യുഎസ് വ്യോമസേന അറിയിച്ചു. 

ഇറാനുമായുള്ള യുദ്ധം തുടങ്ങിയശേഷം അമേരിക്കയ്ക്ക് ഇത് നാലാമത്തെ വിമാനമാണ് നഷ്ടമാകുന്നത്. നേരത്തെ മൂന്ന് എഫ് – 15 വിമാനങ്ങൾ തകർന്നിരുന്നു. മറ്റൊരു വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും യുഎസ് അറിയിച്ചു. കഴിഞ്ഞ 60 വർഷത്തിലേറെയായി യുഎസ് സേനയിൽ കെസി 135 വിമാനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. 37 പേരെ വഹിക്കാൻ ഈ വിമാനത്തിന് സധിക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, യുദ്ധം അയവില്ലാതെ തുടരുകയാണ്. യു.എസ്.-ഇസ്രയേൽ സഖ്യത്തിനുനേരേയുള്ള യുദ്ധം അവരുടെ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് പേർഷ്യൻ ഉൾക്കടലുകളിലേക്ക് ഇറാൻ വ്യാപിപ്പിച്ചതോടെ ലോകം വിലക്കയറ്റഭീതിയും നേരിടുകയാണ്. ഇറാഖിന്റെ സമുദ്രമേഖലയിലൂടെ പോയ രണ്ട് എണ്ണക്കപ്പലുകൾകൂടി ഇറാൻ കത്തിച്ചു. കപ്പലുകളിൽ ഒന്നിൽ ജോലിചെയ്തിരുന്ന ഇന്ത്യക്കാരൻ മരിച്ചു.

മാർഷൽ ദ്വീപുകളുടെ പതാക നാട്ടിയ യു.എസ്. ഉടമസ്ഥതയിലുള്ള ‘സെയ്ഫ്‌സീ വിഷ്ണു’ എന്ന കപ്പലിനുനേരേ ഇറാഖിലെ ബസ്രയിലെ ഖോർ അൽ സുബൈർ തുറമുഖത്തിനുസമീപം ബുധനാഴ്ചരാത്രിയാണ് ആക്രമണമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരനാണ് മരിച്ച ഇന്ത്യക്കാരൻ. 15 ഇന്ത്യക്കാരുൾപ്പെടെ മറ്റ് 27 ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. കപ്പലിൽനിന്ന് കപ്പലിലേക്ക് ചരക്കുകൈമാറുന്ന മേഖലയിലായിരുന്നു ആക്രമണം.

സ്‌ഫോടകവസ്തുനിറച്ച ചെറു ‘ചാവേർ ബോട്ട്’ കപ്പലിൽ ഇടിപ്പിച്ചാണ് ആക്രമണം. ആക്രമണത്തെത്തുടർന്ന് ഇറാഖിലെ എല്ലാ എണ്ണ ടെർമിനലുകളും പ്രവർത്തനം നിർത്തി.ബുധനാഴ്ചരാത്രി മറ്റൊരുകപ്പലും ഇറാഖിന്റെ സമുദ്രാതിർത്തിയിൽ സമാനരീതിയിൽ ആക്രമണത്തിനിരയായി. നാവികർക്ക് സഹായം ലഭ്യമാക്കാൻ ഇറാഖി അധികൃതരുമായി ചേർന്നുപ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥാനപതികാര്യാലയം പറഞ്ഞു.

ഓപ്പറേഷൻ എപിക് ഫ്യൂറി (Operation Epic Fury)

ഇറാനെതിരായ സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നടപ്പിലാക്കുന്ന തന്ത്രപ്രധാനമായ ദൗത്യമാണിത്.ലക്ഷ്യം: ചെങ്കടൽ, പേർഷ്യൻ ഗൾഫ് മേഖലകളിൽ ഇറാന്റെ സൈനിക സ്വാധീനം കുറയ്ക്കുക, ഹൂതികൾക്കും മറ്റ് ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്കും ലഭിക്കുന്ന സഹായങ്ങൾ തടയുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.

തന്ത്രം:

യുദ്ധവിമാനങ്ങൾ, ബോംബറുകൾ, വിമാനവാഹിനിക്കപ്പലുകൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിശക്തമായ വ്യോമ-നാവിക ആക്രമണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

പ്രാധാന്യം:

വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങൾ (Refueling tankers) ഈ ദൗത്യത്തിൽ വലിയ പങ്കുവഹിക്കുന്നു. ദീർഘദൂര ആക്രമണങ്ങൾ നടത്തുന്ന യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നൽകുന്നത് ഇത്തരം കപ്പലുകളാണ്.KC-135 സ്ട്രാറ്റോടാങ്കർ:

അറിയേണ്ട കാര്യങ്ങൾ

അമേരിക്കൻ വ്യോമസേനയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ധനവാഹിനി വിമാനമാണിത്.ദൗത്യം: യുദ്ധവിമാനങ്ങൾ ആകാശത്തായിരിക്കുമ്പോൾ തന്നെ അവയിലേക്ക് ഇന്ധനം കൈമാറുക എന്നതാണ് പ്രധാന ജോലി. ഇതിലൂടെ യുദ്ധവിമാനങ്ങൾക്ക് താഴെ ഇറങ്ങാതെ മണിക്കൂറുകളോളം പറക്കാൻ സാധിക്കും.

ബൂം ഓപ്പറേറ്റർ: വിമാനത്തിന്റെ പിൻഭാഗത്തിരുന്ന് ഒരു നിയന്ത്രണ ഉപകരണം (Joystick) വഴി ഇന്ധനം കൈമാറുന്ന പൈപ്പിനെ യുദ്ധവിമാനവുമായി ബന്ധിപ്പിക്കുന്ന ഉദ്യോഗസ്ഥനാണിത്. ഇദ്ദേഹമാണ് വിമാനത്തിലെ മൂന്നാമത്തെ നിർണ്ണായക അംഗം.ശേഷി: ഏകദേശം 90,000 കിലോയിലധികം ഇന്ധനം വഹിക്കാൻ ഇതിന് ശേഷിയുണ്ട്.

A U.S. military aircraft, a KC-135 Stratotanker, crashed in western Iraq during ongoing military operations against Iran. The U.S. Central Command confirmed that the crash occurred during ‘Operation Epic Fury’ but stated it was not caused by enemy fire. Three crew members, including a pilot, co-pilot, and a boom operator, were onboard at the time of the incident.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News