23.9 C
Kottayam
Thursday, June 4, 2026

കുഴപ്പിച്ച് സ്വിങ് സ്റ്റേറ്റുകള്‍, യു.എസില്‍ അനിശ്ചിതത്വം; അന്തിമഫലം വൈകും

Must read

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേക്ക്. ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറപ്പില്ലാത്ത സ്വിങ് സ്റ്റേറ്റുകളില്‍ വോട്ടെണ്ണല്‍ കഴിയാത്ത സാഹചര്യത്തിലാണ് അനിശ്ചിതത്വം രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും ഒപ്പത്തിനൊപ്പമാണ്.

270 ഇലക്ടര്‍ കൊളേജ് വോട്ടുകളാണ് പ്രസിഡന്റ് സ്ഥാനത്തെത്താനായി വേണ്ടത്. ബൈഡന്‍ 224 സീറ്റുകള്‍ നേടി മുന്നിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന് 213 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമ നടപടിയുമായി മുന്നോട്ടുപോയാല്‍ നേരിടാനുള്ള സംഘം തയ്യാറാണെന്ന് ഡമോക്രാറ്റുകളും വ്യക്തമാക്കിയിട്ടുണ്ട്.

കനത്ത മത്സരം നടന്ന ഫ്ലോറിഡയില്‍ ട്രംപ് മുന്നിലെത്തി. 29 ഇലക്ടര്‍ വോട്ടുകളുള്ള നിര്‍ണായക സംസ്ഥാനമാണ് ഫ്ലോറിഡ. അരിസോണയില്‍ ബൈഡനാണ് മുന്നില്‍. മറ്റൊരു നിര്‍ണായക സംസ്ഥാനമായ പെന്‍സില്‍വേനിയയില്‍ വോട്ടെണ്ണലിന്റെ അടുത്ത വിവരം പ്രാദേശിക സമയം രാവിലെ ഒന്‍പതിന് മാത്രമേ ലഭിക്കുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്. 20 നിര്‍ണായക വോട്ടുകളാണ് ഇവിടെയുള്ളത്. പൂര്‍ണ ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ കാത്തിരിക്കണമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മിഷിഗന്‍, വിസ്‌കോന്‍സെന്‍, നോര്‍ത്ത് കാരലൈന, ജോര്‍ജിയ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ പോസ്റ്റല്‍ വോട്ട് ഉള്‍പ്പെടെ എണ്ണുന്നതാണു പ്രശ്നം. കോവിഡ് ഭീതിയില്‍ പത്തു കോടിയിലേറെ പേര്‍ ഇത്തവണ നേരത്തേ സജ്ജമാക്കിയ ബൂത്തുകളിലും പോസ്റ്റല്‍ വോട്ടും ചെയ്തതായാണു കണക്കുകള്‍. മിഷിഗനിലും പെന്‍സില്‍വേനിയയിലും ഇനിയും ദിവസങ്ങളെടുത്തു മാത്രമേ വോട്ടെണ്ണിത്തീരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week