24.6 C
Kottayam
Friday, June 5, 2026

ഒസാമ ബിൻ ലാദന്റെ മുൻ സഹായിയെ യുഎസ് കോടതി വിട്ടയച്ചു ; കാരണം വിചിത്രം

Must read

വാഷിംഗ്ടൺ : അൽ ഖ്വയ്ദ ഭീകരനും ,ഒസാമ ബിൻ ലാദന്റെ സഹായിയുമായ അഡെൽ അബ്ദുൽ ബാരിയെ (60) യുഎസ് കോടതി മോചിപ്പിച്ചു . ജയിലിൽ പാർപ്പിച്ചാൽ ശാരീരികാവസ്ഥയും,പ്രായവും പരിഗണിച്ച് കൊറോണ പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്നും മാൻഹട്ടൺ ഫെഡറൽ കോടതി ജഡ്ജി ലൂയിസ് എ. കൽപാൻ ചൂണ്ടിക്കാട്ടി .

അഡെലിന്റെ അമിതവണ്ണം ശരാശരി മനുഷ്യനേക്കാൾ കൂടുതൽ രോഗസാദ്ധ്യതയുണ്ടാക്കുന്നുവെന്നാണ് മോചിപ്പിക്കാനുള്ള കാരണമായി കോടതി പറഞ്ഞത് . ‘തുടർച്ചയായ തടവ്’ അഡെലിന്റെ ആരോഗ്യസ്ഥിതിയെ വഷളാക്കുന്നുവെന്ന് അഭിഭാഷകർ വാദിക്കുകയും ചെയ്തു . നിലവിൽ അഡെലിന്റെ ഭാരം 230 പൗണ്ടാണ് .

ഇക്കഴിഞ്ഞ ഒക്ടോബർ 9 ന് ജയിലിൽ നിന്ന് മോചിപ്പിച്ചെങ്കിലും , ബുധനാഴ്ചയാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കേന്ദ്രത്തിൽ നിന്ന് അഡെലിനെ വിട്ടയച്ചത് . 1998 ൽ ആഫ്രിക്കയിലെ രണ്ട് യുഎസ് എംബസികൾക്ക് നേരെ അഡെലിന്റെ നേതൃത്വത്തിൽ നടന്ന ബോംബാക്രമണത്തിൽ 12 അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 224 പേരാണ് കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week