NationalNews

ജനങ്ങളുടെ സ്വകാര്യതയാണ് വലുത്; വാട്സ്ആപ്പ് സ്വകാര്യതാ നയം മാറ്റത്തിനെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രീം കോടതി. വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്സ്ആപ്പിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഫേസ്ബുക്കിനും വാട്സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത്. ഇന്ത്യയില്‍ ഒരു നയവും പുറം രാജ്യങ്ങളില്‍ മറ്റൊരു നയവും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിനും വാട്സ്ആപ്പിനും സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button