‘കുറ്റകൃത്യം നടക്കാനുള്ള സാധ്യത മനസിലാക്കാൻ പഞ്ചാംഗം നോക്കണം’ പോലീസിന് നിർദേശം

ന്യൂഡൽഹി കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പഞ്ചാംഗം ഉപയോഗിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി ഉത്തര്‍പ്രദേശ് പോലീസ് മേധാവി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സമയം പഞ്ചാംഗം നോക്കി മനസ്സിലാക്കണമെന്നും അത് അനുസരിച്ച് വേണ്ട മുന്‍കരുതലെടുക്കണമെന്നും പോലീസിന് ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമാവാസിയ്ക്ക് ഒരാഴ്ച മുമ്പും ഒരാഴ്ചയ്ക്ക് ശേഷവുമുള്ള രാത്രിയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും എല്ലാ മാസവും പഞ്ചാഗം നോക്കി ഇവ തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡി.ജി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അന്നത്തെ ദിവസം രാത്രി പട്രോളിങ് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.


കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കണമെന്നും കൃത്യമായ മുന്‍കരുതലെടുത്ത് അവ നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News