24.9 C
Kottayam
Saturday, June 6, 2026

സഞ്ജു സാംസണ്‍ ഇപ്പോഴും ലോകകപ്പ് പദ്ധതിയില്‍,ധവാനും ചഹലും അശ്വിനും നോക്കണ്ടാ; സൂചന പുറത്ത്

Must read

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പല താരങ്ങളുടെയും പേര് കാണാത്തതിന്‍റെ വിഷമത്തിലാണ് ആരാധകര്‍. സ്‌പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലിനും ഓപ്പണര്‍ ശിഖര്‍ ധവാനും ഏഷ്യാ കപ്പില്‍ ഇടംപിടിക്കാനായില്ല. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ആവട്ടെ 17 അംഗ പ്രധാന സ്‌ക്വാഡിലില്ലാത്തപ്പോള്‍ സ്റ്റാന്‍ഡ് ബൈ താരമായാണ് ടീമിലെത്തിയത്. സ്‌ക്വാഡിലെ പതിനെട്ടാമനാണെങ്കിലും സഞ്ജുവിന്‍റെ ഏകദിന ലോകകപ്പ് പ്രതീക്ഷ അവസാനിച്ചിട്ടില്ല എന്നുവേണം കരുതാന്‍. 

ഏഷ്യാ കപ്പ് ടീം പ്രഖ്യാപനവേളയില്‍ മുഖ്യ സെലക്‌ടര്‍ അജിത് അഗാര്‍ക്കറുടെ വാക്കുകള്‍ ഇങ്ങനെ. ‘ലോകകപ്പ് ടീം സെലക്ഷന്‍ വലിയ തലവേദനയല്ല. ഏഷ്യാ കപ്പിനായി 17 അംഗ സ്‌ക്വാഡിനെ തെരഞ്ഞെടുത്തിട്ടുണ്ട്. പരിക്കില്‍ നിന്ന് മടങ്ങിവരുന്ന താരങ്ങളുണ്ട് ടീമില്‍. എങ്കിലും എല്ലാം മനോഹരമായി നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബ‍ര്‍ അഞ്ചാണ് ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന തിയതി. സ്‌ക്വാഡ് പ്രഖ്യാപിക്കും മുമ്പ് ഒരു ടീം ക്യാംപ് ഉണ്ട്. അപ്പോഴേക്കും നമ്മുടെ താരങ്ങളുടെ ഫിറ്റ്‌നസ് നോക്കും. ഇപ്പോള്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലുള്ള താരങ്ങളില്‍ നിന്നാകും ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുക’ എന്നുമാണ് അഗാര്‍ക്കറിന്‍റെ വാക്കുകള്‍.

ഇതോടെ ലോകകപ്പ് സ്‌ക്വാഡിനായി സഞ്ജു സാംസണും പരിഗണനയിലുണ്ട് എന്ന് വ്യക്തമായി. ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുല്‍ പരിക്ക് മാറിയയുടനെയാണ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാഹുലിനോ പരിക്കില്‍ നിന്ന് ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തുന്ന മറ്റൊരു ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കോ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വന്നാലാകും സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കൂ. 

- Advertisement -

ഏകദിന ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പായാണ് ഏഷ്യാ കപ്പിനെ ഇന്ത്യന്‍ ടീം കാണുന്നത്. പാകിസ്ഥാനുമായുള്ള പോരാട്ടമാണ് ഏഷ്യാ കപ്പിലെ നിര്‍ണായക അങ്കം. സെപ്റ്റംബര്‍ രണ്ടാം തിയതിയാണ് ഈ ആവേശ മത്സരം. ഏകദിന ലോകകപ്പിലും പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട് എന്നതിനാല്‍ ഏഷ്യാ കപ്പിലെ പ്രകടനം രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും നിര്‍ണായകമാണ്. 

- Advertisement -

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ് ബൈ). 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week