ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നാല് മണിക്കൂറാണ് അക്കൗണ്ട് ഹാക്കര്‍മാരുടെ കൈയിലായത്. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്.
ഹാക്കര്‍മാര്‍ നൂറോളം ട്വീറ്റുകളാണ് യു.പി മുഖ്യമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ചിത്രവും അക്കൗണ്ടില്‍ നിന്നും നീക്കി. അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റുകളും നീക്കിയിട്ടുണ്ട്. രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് മില്യണ്‍ ഫോളോവേഴ്‌സാണ് യോഗി ആദിത്യ നാഥിന്റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. ബിറ്റ്‌കോയിന്‍ ഔദ്യോഗികമായി അംഗീകരിച്ചുവെന്ന ട്വീറ്റാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
Uttar Pradesh Chief Minister Office's Twitter account hacked. pic.twitter.com/aRQyM3dqEk
— ANI UP/Uttarakhand (@ANINewsUP) April 8, 2022