24 C
Kottayam
Tuesday, November 26, 2024

‘അതുവരെ എന്റെ ജീവിതം ഒരു വലിയ പോരാട്ടമായിരുന്നു, 15 വർഷത്തോളം ഭാരങ്ങൾ ചുമന്നു’: ലെന

Must read

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ലെന. കഴിഞ്ഞ 25 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് താരം. തന്റെ പ്രകടനങ്ങള്‍ കൊണ്ട് ലെന കയ്യടി നേടിയ ഒരുപാട് സിനിമകളുണ്ട്. പ്രായം നോക്കാതെ ഏത് തരം കഥാപാത്രങ്ങളും ചെയ്യുന്ന നടി കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന ലെനയ്ക്ക് തിരിച്ചുവരവിലാണ് മികച്ച അവസരങ്ങൾ ലഭിച്ചത്. നായികയായും സഹ നടിയായുമെല്ലാം ലെന തിളങ്ങി. മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്താനും സാധിച്ചു.

ഓണ്‍ സ്‌ക്രീനിലെ പ്രകടനം കൊണ്ട് കയ്യടി നേടുന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ജീവിതം കൊണ്ടും പലർക്കും പ്രചോദനമായി മാറിയിട്ടുണ്ട് ലെന. ജീവിതത്തെ കുറിച്ച് വ്യത്യസ്‍തമായൊരു കാഴ്ചപ്പാടാണ് ലെനയ്ക്ക് ഉള്ളത്. അഭിമുഖങ്ങളിലൊക്കെയായി ലെന അത് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തെ കുറിച്ച് ലെന പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

Lena

ജീവിതത്തിൽ എപ്പോഴും എന്തൊക്കെയോ നേടിയെടുക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യർ. അതിന്റെ ആവശ്യമില്ലെന്നും 30 വയസ്സു വരെയും ജീവിതത്തെപ്പറ്റി നമുക്ക് വലിയ ധാരണ ഉണ്ടാവില്ലെന്നുമാണ് ലെന പറയുന്നത്. 2017 വരെയും തന്റെ ജീവിതം ഒരു വലിയ പോരാട്ടം തന്നെയായിരുന്നു എന്നും പുറത്തു നിൽക്കുന്നവർക്ക് അത് മനസ്സിലാവണമെന്നില്ലെന്നും ലെന പറഞ്ഞു.

ചെറുപ്പക്കാരിൽ പലരും, ഒരുപാട് പ്രശ്നങ്ങൾ, എനിക്ക് ഇത് പറ്റുന്നില്ല എന്നൊക്കെയുള്ള തോന്നലിൽ ആയിരിക്കും ഉണ്ടാവുക, ആത്മഹത്യ ആണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം എന്ന് അവർക്ക് തോന്നും. എന്നാൽ അത് ഒരിക്കലും ശരിയല്ലെന്നും ലെന പറയുന്നു.

‘മൂല്യമുള്ള ഒന്നും ജീവിതത്തിൽ എളുപ്പത്തിൽ ലഭിക്കില്ല. പ്രശ്നങ്ങളെ ആസ്വദിക്കാനാണ് പഠിക്കേണ്ടത്. വളരെ കഷ്ടപ്പെട്ട് ഹെവി വെയിറ്റുകൾ എടുത്താലാണ് സിക്സ്‍പാക്കും, മസിലുമെല്ലാം ഉണ്ടാകുന്നത്. അതുപോലെ 15 വർഷത്തോളം എന്റെ ജീവിതത്തിൽ ഞാൻ ഭാരങ്ങൾ ചുമന്നിട്ടുണ്ട്. അതാണ് എന്നെ കരുത്തയാക്കിയത്. എന്റെ കഥ പറയുമ്പോൾ നിങ്ങളെയും അത് ശക്തിപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, ലെന പറഞ്ഞു.

‘ഭാരം എടുക്കുന്നതിനനുസരിച്ച് നമ്മുടെ ശക്തി കൂടും. സത്യത്തിൽ 30 വയസ്സിനു ശേഷമാണ് ജീവിതം ആരംഭിക്കുന്നത്. അതുവരെയും ഇവിടെ എന്താണ് സംഭവം എന്ന് നിങ്ങൾ കണ്ടെത്താൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങളുടേതായ രീതിയിൽ ജീവിക്കാൻ പോകുന്നത് 30 വയസ്സിനു ശേഷം മാത്രമാണ്. യൂത്ത് ഓവർറേറ്റഡ് ആണ്. ഇവിടെ എന്താ നടക്കുന്നത് എന്നു നോക്കിനടക്കുന്ന സമയമാണ് ഇരുപതുകൾ’,

Lena

’10 വയസ്സ് വരെയും അച്ഛനും അമ്മയും പറയുന്നതുകേട്ടല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. നമുക്ക് ഒന്നും അറിയില്ല. അവർ നമ്മളെ നോക്കിയാല്‍ നമ്മുടെ ഭാഗ്യം. 10 വയസ്സ് കഴിയുമ്പോഴേ ഒരു മനുഷ്യനായിട്ട് നമ്മൾ വിരിഞ്ഞു തുടങ്ങുകയുള്ളു. 20 വയസ്സ് മുതലേ നമ്മൾ ഒരു വ്യക്തി ആകുന്നുള്ളു. 20 മുതൽ 30 വരെയും മറ്റുള്ളവർ ഇട്ടിട്ടു പോയ കാര്യങ്ങൾ പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണോ ജീവിതം അങ്ങനെയാണോ എന്നൊക്കെയുള്ള ചിന്തകളാണ് അപ്പോഴുണ്ടാകുന്നത്’,

’30 വയസ്സിൽ നിങ്ങൾക്ക് എന്താണ് ജീവിതമെന്ന് ഒരു ധാരണ കിട്ടിയിട്ടുണ്ടാകും. 40 വയസ്സ് കഴിയുമ്പോഴേ സ്വന്തം നിലപാടുകളും, ലക്ഷ്യങ്ങളും ഇഷ്ടങ്ങളുമൊക്കെയുള്ള മനുഷ്യനാവുകയുള്ളു. ഒരു ക്ലാരിറ്റി വരുന്നത് അപ്പോഴാണ്. ജീവിതത്തിൽ വെറുതെ ധൃതി പിടിക്കേണ്ട കാര്യമില്ല. 40 വയസ്സിൽ കാര്യങ്ങളെല്ലാം ഓക്കെ ആണെങ്കിൽ അത് നല്ലത് തന്നെയാണ്’, ലെന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week