നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവ് അറസ്റ്റില്‍. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് നടപടി. മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രിയങ്കയെ മര്‍ദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കള്‍ പോലീസിന് കൈമാറിയിരുന്നു.

പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് കാരണം മാനസിക ശാരീരിക പീഡനമെന്നാണ് ഉണ്ണിക്കെതിരായ കേസ്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഉണ്ണി രാജന്‍ പി ദേവിനെ അറസ്റ്റ് ചെയ്തത്.

മേയ് 12ന് ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ വെമ്പായത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണിയുമായുള്ള കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News