പുതിയ ചുവടുവെപ്പുമായി ഉണ്ണി മുകുന്ദന്‍; ആശംസകളുമായി പൃഥ്വിരാജ്
മലയാളത്തില്‍ ഏറെ ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. നിരഇപ്പോഴിതാ അഭിനയത്തിന് പുറമെ പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് താരം. യുവതാരങ്ങളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, സണ്ണി വെയ്ന്‍ എന്നിവരുടെ പാത പിന്തുടരുകയാണ് ഉണ്ണി മുകുന്ദനും. സ്വന്തം പേരിലുള്ള നിര്‍മ്മാണക്കമ്പനി ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ചു.
ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിര്‍മ്മാണക്കമ്പനിയുടെ വിശേഷം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. നടന്‍ എന്ന നിലയില്‍ തിളങ്ങിയതിന് പുറമേ ഗായകനായും ഗാനരചയിതാവായും അസിസ്റ്റന്റ് ഡയറക്ടറായും ഉണ്ണി തന്റെ കഴിവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഉണ്ണിയുടെ പുതിയ ചുവടുവെപ്പിന് ആശംസകളുമായി നടന്‍ പൃഥ്വിരാജും രംഗത്തെത്തിയരുന്നു.