ടോയ്‌ലറ്റ് സീറ്റിനുള്ളില്‍ നിന്ന് തല ഉയര്‍ത്തി വരുന്ന പാമ്പ്! വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
ടോയ്‌ലറ്റ് സീറ്റിനുള്ളില്‍ നിന്ന് തല ഉയര്‍ത്തി വരുന്ന പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പെയ്റ്റന്‍ മാലോണ്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ടെക്‌സസിലുള്ള തന്റെ സുഹൃത്തിന്റെ അനുഭവം എന്ന് പറഞ്ഞു കൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ടോയ്‌ലറ്റ് സീറ്റില്‍ നിന്ന് പതിയെ പാമ്പ് മുകളിലേക്ക് ഇഴഞ്ഞു വരാന്‍ ശ്രമിക്കുകയാണ്. ഒരു ഗോള്‍ഫ് സ്റ്റിക്ക് ഉപയോഗിച്ച് ആരോ പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പാമ്പിനെ പ്രകോപിപ്പിക്കാതെ അതീവ ശ്രദ്ധയോടെ വളരെ പതിയെയാണ് അയാള്‍ അതിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്.
‘ഇത് യുക്തിക്ക് നിരക്കാത്ത എന്റെ ഒരു ഭയം മാത്രമാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല എന്ന് ഇപ്പോള്‍ ബോധ്യമായി. എന്റെ ഒരു സുഹൃത്ത് കണ്ട കാഴ്ചയാണിത്..’ വീഡിയോ പങ്കുവച്ചു കൊണ്ട് പെയ്റ്റന്‍ കുറിച്ചു. വൈകാതെ തന്നെ ഇത് വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
I always thought this was an irrational fear of mine…apparently not. Friend out in west Texas found this. 😳😳😳 pic.twitter.com/jd23gbLkGF
— Payton Malone WWL-TV (@paytonmalonewx) August 16, 2020