EntertainmentKeralaNews

‘ഉണ്ണി മുകുന്ദന് പറ്റിയ പെണ്ണ്‌’ എന്തിനാണ് ഇനി മറ്റൊരാളെ തേടി നടക്കുന്നത്; ചേട്ടന് പറ്റിയ ആളല്ലേ കൂടെ, ആരാധകന്റെ വാക്കുകൾ

കൊച്ചി:പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ് അനുശ്രീയും, നടൻ ഉണ്ണി മുകുന്ദനും. അടുത്തെങ്ങും സ്‌ക്രീനിൽ ഒരുമിച്ചെത്തിയില്ലെങ്കിലും ഇരുവരും അടുത്തിടെ നടത്തിയ ഒരു പ്രസംഗം ഏറെ വൈറലായിരുന്നു. ഗണേശോത്സവത്തോടനുബന്ധിച്ച് പാലക്കാട് ഒറ്റപ്പാലത്ത് ഇരുവരും ഒരു ചടങ്ങിൽ ഒന്നിച്ച് വേദി പങ്കിട്ടപ്പോൾ നടത്തിയ പ്രസംഗമായിരുന്നു മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നാലെ ഇരുവർക്കും എതിരെ കടുത്ത സൈബർ അറ്റാക്ക് ആയിരുന്നു നടന്നതും. എന്നാൽ ഇതിനു മറുപടിയെന്നോണം അനുശ്രീ ഉണ്ണിയെ ടാഗ് ചെയ്തുകൊണ്ട് ഒരു വീഡിയോ പങ്കിട്ടു.

​അനുശ്രീ പങ്കിട്ട വീഡിയോ

ഉണ്ണി മുകുന്ദനോടൊപ്പമുള്ള വീഡിയോ ആണ് അനുശ്രീ പങ്കുവച്ചത്. തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ എന്തേ ഹൃദയതാളം മുറുകിയോ എന്ന മനോഹര ഗാനത്തിന്റെ പശ്ചാത്തല സംഗീതത്തിന് ഒപ്പമാണ് തന്റെയും ഉണ്ണിയുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. അതോടെ വിമർശനങ്ങളും, സ്നേഹം നിറച്ചുള്ള കമന്റുകളും ഒരേപോലെയെത്തി.

​നിങ്ങൾക്ക് ഒരുമിച്ചുകൂടെ

ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ കണ്ടതോടെയാണ് ഇരുവർക്കും ജീവിതത്തിൽ ഒരുമിച്ചുകൂടെ എന്നുള്ള കമന്റുകൾ എത്തിത്തുടങ്ങിയത് .നിങ്ങൾ രണ്ടാളും നല്ല മാച്ചാണ്. മസിൽ അളിയാ ഇതിനെ കൂടെ കൂട്ടിക്കോ മുട്ട പുഴുങ്ങി തരാൻ വേറെ ആളെ നോക്കണ്ട. നിങ്ങൾ ഒന്നിക്കാൻ ആഗ്രഹിക്കുന്നു. രണ്ടു പേരും അങ്ങട് കല്യാണം കഴിക്കണം. എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ ആണ് വൈറലാകുന്നത്

​ഏറെ ശ്രദ്ധേയം

ഏറെ ശ്രദ്ധേയമായ ഒരു കമന്റ്, “ഉണ്ണിച്ചേട്ടന്റെ വീട്ടിൽ ഉണ്ണിച്ചേട്ടനെ ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി പോയപ്പോൾ ഉണ്ണിച്ചേട്ടന്റെ അമ്മ എന്റെ ഉണ്ണിക്കു പറ്റിയ വല്ല കുട്ടികളും ഉണ്ടോ ചോദിച്ചിരുന്നു. ഇതാ ഇരിക്കല്ലേ നല്ല നൈസ് കോംബോ”, എന്നാണ് ഒരു ആരാധകൻ നൽകിയ കമന്റ്. അതിൽ നിരവധി ആളുകളാണ് അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button