24.9 C
Kottayam
Friday, June 5, 2026

ഓണക്കിറ്റിൽ ടെൻഷൻ വേണ്ട, റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; തിങ്കളാഴ്ച രാത്രി എട്ടുമണിവരെ പ്രവർത്തിക്കും

Must read

തിരുവനന്തപുരം: തിരുവോണത്തിന് മണിക്കൂറുകൾ മാത്രം അവേശേഷിക്കെ ഓണക്കിറ്റ് വിതരണം പൂർത്തിയാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ തിങ്കളാഴ്ച (28-08-2023) രാത്രി എട്ടുമണിവരെ തുറന്ന് പ്രവർത്തിക്കും. എല്ലാ റേഷൻ കടകളിലും കിറ്റ് എത്തിച്ചുവെന്നും നാളെ ഇടവേളകൾ ഇല്ലാതെ റേഷൻ കടകൾ പ്രവർത്തിക്കുമെന്നും സപ്ലൈകോ അറിയിച്ചു.


രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. സംസ്ഥാനത്ത് ഇതുവരെ രണ്ടുലക്ഷത്തി പതിനായിരത്തിലധികം പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. അവസാനത്തെ വ്യക്തിയും ഓണക്കിറ്റ് വാങ്ങുന്നതുവരെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.


റേഷൻ കടകളിൽ കിറ്റ് വാങ്ങാൻ എത്തുമ്പോൾ ഏതെങ്കിലും കാരണത്താൽ ലഭ്യമാകാതെ പോയാൽ അവർക്ക് ഓണക്കിറ്റ് വീട്ടിൽ എത്തിച്ചു നൽകും. ഇ പോസ് തകരാറിലായാൽ കിറ്റ് വിതരണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ചുലക്ഷത്തിലധികം ഓണക്കിറ്റുകൾ ഇനിയും വിതരണം ചെയ്യാനുണ്ട്. ഏറ്റവും കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.

മിൽമയുടെ പായസം മിക്സും കറിപ്പൊടികളും ലഭിക്കാത്തതാണ് ഓണക്കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നതിൽ താമസമുണ്ടാകാൻ കാരണം. സാമ്പാർ പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയാണ് കുറവാണ് തിരിച്ചടിയാകുന്നത്. മിൽമയുടെ പായസം മിക്സ് ലഭ്യമാകാത്തതിനാൽ മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാൻ തീരുമാനമായിരുന്നു.

- Advertisement -


ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എഎവൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക.

- Advertisement -

റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week