ന്യൂഡല്‍ഹി :കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട അണ്‍ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല. സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍, പാര്‍ക്കുകള്‍, സ്വിമ്മിങ്പൂളുകള്‍, ബാറുകള്‍, ഓഡിറ്റോറിയം എന്നിവ തുറക്കില്ല. മെട്രോ സര്‍വീസുകള്‍ ആരംഭിക്കില്ല.
ജൂലൈയിലും രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കില്ല. ആഭ്യന്തര വിമാന സര്‍വീസുകളും ട്രെയിനുകളും കൂടും. ആള്‍ക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്ക് വിലക്ക് തുടരും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലന കേന്ദ്രങ്ങള്‍ ജൂലൈ 15 മുതല്‍ തുറക്കും.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും. ബാറുകളില്‍ ഇരുന്ന് മദ്യപാനം അനുവദിക്കില്ല. രാത്രി സമയത്തെ കര്‍ഫ്യൂ സമയം കുറച്ചു. പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണു കര്‍ഫ്യൂ. കടകളില്‍ സ്ഥലസൗകര്യമനുസരിച്ച് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശിക്കാം.