26.7 C
Kottayam
Wednesday, May 29, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Must read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് നാലുമണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കോവിഡ് വ്യപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അണ്‍ലോക്ക് 1 ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അദ്ദേഹം ജനങ്ങളുമായി പങ്കുവെയ്ക്കുമെന്നാണ് വിവരം.കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും നിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളും അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചേക്കാം.

അതേസമയം, കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടി. അടുത്ത മാസം 31 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടിയത്. നാള്‍ക്കുനാള്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കൊറോണ വ്യാപനം രൂക്ഷമായ മധുരൈ, ചെന്നൈ, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ജൂലൈ അഞ്ച് മുതലുള്ള സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടിയത്. ജൂലൈ 31 വരെയാണ് മഹാരാഷ്ട്രയിലും ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week