25.2 C
Kottayam
Thursday, May 16, 2024

പാലായില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ അജ്ഞാത ജഡം കണ്ടെത്തി

Must read

കോട്ടയം: പാലാ മുരിക്കും പുഴയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നു അജ്ഞാത ജഡം കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊവിഡിനെ തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്നവര്‍ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു.

വീട്ടില്‍ നിന്നു കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തെരച്ചിലില്‍ കുളിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് മുമ്പില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week