മരത്തിനും വീടിനും മുകളില്‍ നിഷ്പ്രയാസം ഓടിക്കയറും! തൃശൂരില്‍ ജനങ്ങളെ പരിഭ്രാന്തരാക്കി അജ്ഞാതരൂപം

തൃശൂര്‍: തൃശൂര്‍ കുന്നംകുളം മേഖലയില്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കി അജ്ഞാതരൂപം. അയിനൂര്‍, അരുവായി, വടുതല വട്ടമ്പാടം, കാട്ടകാമ്പല്‍ മേഖലകളിലാണ് ജനങ്ങള്‍ അജ്ഞാതരൂപത്തെ കണ്ടതായി പറയപ്പെടുന്നത്. വീടിനും മരത്തിനും മുകളില്‍ ഇയാള്‍ നിഷ്പ്രയാസം ഓടിക്കയറുമെന്ന് നാട്ടുകാര്‍ പറയുന്നു.

<p>വീടുകളിലെത്തി ഇയാള്‍ ജനലില്‍ മുട്ടുന്നതായി പറയപ്പെടുന്നു. ടോര്‍ച്ചടിക്കുന്നതായും ടാപ്പുകള്‍ തുറന്നിടുന്നതായും ആരോപണമുണ്ട്. ഇയാളുടെ ചിത്രമോ വീഡിയോയോ ആരും പകര്‍ത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുന്നംകുളം മേഖലയില്‍ പരിഭ്രാന്തിയുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന് പോലീസ് സംശയിക്കുന്നു. യുവാക്കളുടെ സംഘം പോലീസിന്റെ സഹായത്തോടെ നാടുമുഴുവന്‍ രാത്രി കറങ്ങുന്നുണ്ടെങ്കിലും അജ്ഞാത രൂപത്തെ കയ്യോടെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.</p>

<p>ഒരിടത്തു നിന്നും ഒന്നും മോഷണം പോയിട്ടില്ല. അതുകൊണ്ടുതന്നെ മോഷ്ടാവല്ല ഇതെന്ന നിഗമനത്തിലാണ് പോലീസ്. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗും ഊര്‍ജിതമാക്കിയിട്ടുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News