29.7 C
Kottayam
Saturday, June 13, 2026

സർവ്വകലാശാലാ പരീക്ഷകൾ മലയാളത്തിലും എഴുതാം,യു.ജി.സി ഉത്തരവ്‌

Must read

ന്യൂഡൽഹി: കോളജ്, സർവകലാശാലാ പരീക്ഷകൾ പ്രാദേശിക ഭാഷയിലുമെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്നു യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യുജിസി) നിർദേശിച്ചു. അദ്ധ്യാപനത്തിൽ പ്രാദേശികഭാഷ കൂടുതലായി ഉപയോഗിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകങ്ങളും രചനകളും പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതു പ്രോത്സാഹിപ്പിക്കണമെന്നും യുജിസി ചെയർമാൻ എം.ജഗദേഷ്‌കുമാർ സർവകലാശാലാ വൈസ് ചാൻസലർമാർക്ക് അയച്ച കത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്.

പൊതുവേ കോളേജ് സർവ്വകലാശാലാ പഠനം ഇംഗ്ലിഷിലാണ്. എന്നാൽ പ്രാദേശിക ഭാഷകൾ കൂടി പ്രോത്സാഹിപ്പിക്കാനാണ് യുജിസി തീരുമാനം. കോളജിൽ ചേരുന്നവരുടെ എണ്ണം (ഗ്രോസ് എന്റോൾമെന്റ് റേഷ്യോ ജിഇആർ) നിലവിലെ 27 ശതമാനത്തിൽനിന്ന് 2035 ആകുമ്പോഴേക്കും 50% ആക്കാൻ ഇത്തരം മാറ്റങ്ങളിലൂടെ സാധിക്കുമെന്നും കത്തിൽ പറയുന്നു.

ഓരോ സർവകലാശാലയും പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കിയിട്ടുള്ള പാഠപുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ, മറ്റ് പഠനസാമഗ്രികൾ എന്നിവയുടെ വിവരങ്ങൾ യുജിസിക്കു കൈമാറണം.

ഏതൊക്കെ വിഷയങ്ങളിലെയും കോഴ്‌സുകളിലെയും പുസ്തകങ്ങളാണ് നിർബന്ധമായും പ്രാദേശിക ഭാഷകളിലേക്കു മാറ്റേണ്ടത്, പരിഭാഷയ്ക്കു യോഗ്യരായ അദ്ധ്യാപകരുടെയും വിഷയ വിദഗ്ധരുടെയും വിവരങ്ങൾ, പ്രസാധകരുടെ ലഭ്യത തുടങ്ങിയ വിവരങ്ങളും അറിയിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

Popular this week