CrimeNationalNews

അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു, ആത്മഹത്യയിലേക്ക് തള്ളിവിട്ടു; മകന് ജീവപര്യന്തം ശിക്ഷ

ഗുരുഗ്രാം∙ അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകനു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പ്രതിയ്ക്ക് ഇരുപതിനായിരം രൂപ പിഴയും ഗുരുഗ്രാം കോടതി ചുമത്തി. ‘കുടക്കീഴിൽ താൻ സംരക്ഷിക്കുന്നുവെന്ന് വരുത്തി മൃഗത്തെപ്പോലെയാണ് മകൻ അമ്മയോട് പെരുമാറിയത്’ എന്നാണ് വിധിപ്രസ്താവത്തിനിടെ കോടതി പരാമർശിച്ചത്. മകന്റെ ക്രൂരപ്രവർത്തിയാണ് മറ്റൊരു മാർഗവുമില്ലാതെ അമ്മയെ ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായതെന്നും കോടതി കൂട്ടിച്ചേർത്തു.

2020 നവംബർ16നാണ് ഹരിയാനയിലെ പട്ടൗഡിയിൽ ഒരു സ്ത്രീയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ ഇവരുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തന്റെ ഭാര്യ ആത്മഹത്യ ചെയ്തുവെന്ന് കരുതുന്നില്ലെന്നും സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ഇയാൾ ആരോപിച്ചു.

ഭാര്യയുടെ മൂത്ത മകൻ ലഹരിക്കടിമയാണെന്നും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും ഇയാൾ പൊലീസിൽ പറഞ്ഞു. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. 20 വർഷം മുൻപ് ആദ്യ ഭർത്താവ് മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ സഹോദരനെ സ്ത്രീ വിവാഹം ചെയ്തിരുന്നു.

പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചപ്പോൾ ആത്മഹത്യ ചെയ്ത സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. മൂത്ത മകനെ പ്രതിസ്ഥാനത്താക്കുന്ന ഒട്ടനവധി തെളിവുകളും സാക്ഷിമൊഴികളും പൊലീസിന് ശേഖരിക്കാനായി. 2020 നവംബർ 21ന് അറസ്റ്റിലായ ഇയാൾക്കെതിരെ 18 പേരാണ് സാക്ഷിമൊഴി നൽകിയത്. ഇയാൾ കുറ്റം ചെയ്തതായി പിന്നീട് തെളിയുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker