30 C
Kottayam
Monday, November 25, 2024

ഇമ്രാന്റെ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം;പാകിസ്താൻ തൂക്കുസഭയിലേക്ക്

Must read

ഇസ്‌ലാമാബാദ്: പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നയിക്കുന്ന പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടിയുടെ അപ്രതീക്ഷിത മുന്നേറ്റം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയെ കൂടുതൽ സങ്കീർണമാക്കി.

വെള്ളിയാഴ്ച ഒടുവിൽ വിവരം കിട്ടുമ്പോൾ, ഫലം പ്രഖ്യാപിച്ച 201 സീറ്റിൽ ഇമ്രാന്റെ പി.ടി.െഎ. പിന്തുണയ്ക്കുന്ന സ്വതന്ത്രർ 86 സീറ്റിൽ ജയിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് നേതൃത്വം നൽകുന്ന പി.എം.എൽ.-എൻ. 59-ലും മുൻപ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും മുൻ വിദേശകാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി.) 44 സീറ്റിലും ജയിച്ചു.നാഷണൽ അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പു നടന്നത്. 133 സീറ്റുനേടിയാൽ സർക്കാരുണ്ടാക്കാം.

വോട്ടെണ്ണുന്നതിലും ഫലം പുറത്തുവിടുന്നതിലും അസാധാരണമായ കാലതാമസവും ആശയക്കുഴപ്പവുമുണ്ടായതോടെ പല കോണുകളിൽനിന്ന്‌ പരാതി ഉയർന്നു. 150-ലേറെ സീറ്റുകളിൽ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് പി.ടി.െഎ. അവകാശപ്പെട്ടു. ജയം അട്ടിമറിക്കാൻ നീക്കം നടക്കുകയാണ്.

ഫലം പുറത്തുവിടുന്നതിൽ അസാധാരണമായ കാലതാമസം വരുത്തുന്നതും മൊബൈൽഫോൺ സേവനങ്ങൾ നിർത്തിവെച്ചതും അതിന്റെ ഭാഗമാണ്-അവർകുറ്റപ്പെടുത്തി. പാക് ചരിത്രത്തിലെ ഏറ്റവും വിശ്വാസയോഗ്യമല്ലാത്ത തിരഞ്ഞെടുപ്പുകളിലൊന്നാണിതെന്ന് രാഷ്ട്രീയനിരീക്ഷകരും പറയുന്നു. വോട്ടെണ്ണൽ വെള്ളിയാഴ്ച രാത്രിയും തുടരുകയാണ്.

നവാസ് ഷരീഫിന്റെയോ ബിലാവലിന്റെയോ പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും സർക്കാരുണ്ടാക്കാൻ തനിച്ച്‌ ഭൂരിപക്ഷം ലഭിക്കുമെന്നും പി.ടി.ഐ. പ്രതികരിച്ചു. അതിനിടെ നവാസ് ഷരീഫും വിജയം അവകാശപ്പെട്ടു. സ്വതന്ത്രരുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാരുണ്ടാക്കുമെന്നാണ് നവാസിന്റെ പ്രതികരണം.

സ്ഥാനാർഥികളോട് ഫലമറിയുംവരെ വോട്ടെണ്ണൽകേന്ദ്രങ്ങളിൽനിന്ന് മടങ്ങരുതെന്ന് ഇമ്രാൻഖാൻ ജയിലിൽനിന്ന് അഭ്യർഥിച്ചു. മുൻ ക്രിക്കറ്റ് ക്യാപ്റ്റനായ അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. പാർട്ടിയുടെ ചിഹ്നമായ ‘ബാറ്റ്’ തിരഞ്ഞെടുപ്പുകമ്മിഷന്‍ മരവിപ്പിച്ചതിനാൽ പി.ടി.െഎ. സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള നവാസ് വിഭാഗം അധികാരം പിടിക്കുമെന്ന് കരുതിയിരിക്കേ, പി.ടി.െഎ.യുടെ മുന്നേറ്റം രാഷ്ട്രീയകേന്ദ്രങ്ങളിൽ വലിയ അമ്പരപ്പുളവാക്കി.

പി.എം.എൽ.-എൻ. പാർട്ടിയിൽനിന്ന് ജയിച്ചവരിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്, സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ്, നവാസ് ഷരീഫിന്റെ മകൾ മറിയം തുടങ്ങിയവരുണ്ട്. പി.ടി.െഎ.യുടെ ഡോ. യാസ്‌മിൻ റഷീദിനെതിരേ നവാസ് ഷരീഫ് 55,000-ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടി.കനത്ത ഏറ്റുമുട്ടലുകൾക്കും ആക്രമണങ്ങൾക്കുമിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാലു പ്രവിശ്യാനിയമസഭകളിലെ 593 സീറ്റിലേക്കും ഇതിനൊപ്പം തിരഞ്ഞെടുപ്പ് നടന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടാഴ്ചയ്ക്കുശേഷമായിരിക്കും.

പി.ടി.ഐ., പി.പി.പി., പി.എം.എൽ.-എൻ. എന്നീ പാര്‍ട്ടികൾ തമ്മിലാണ് പ്രധാനമത്സരമെങ്കിലും മറ്റു ചെറുകക്ഷികളും മത്സരരംഗത്തുണ്ട്.പി.ടി.െഎ. നേതാക്കളായ ഗോഹർ അലി ഖാൻ, ആസാദ് ഖൈസർ തുടങ്ങിയവർ ജയിച്ചു. പി.പി.പി. നേതാവും അന്തരിച്ച മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവുമായ ആസിഫ് അലി സർദാരി, മകനും പാർട്ടി തലവനുമായ ബിലാവൽ ഭൂട്ടോ തുടങ്ങിയവരും ജയിച്ചവരിൽപ്പെടുന്നു. പ്രവിശ്യാനിയമസഭയിലും പി.ടി.െഎ.യും പി.പി.പി.യും നേട്ടമുണ്ടാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ബൈപ്പാസിൽ ബൈക്കുമായി ആറുവയസുകാരൻ; ബന്ധുവിന്റെ ലൈസൻസും രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് ആർടിഒ

തിരുവനന്തപുരം: തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് ആറുവയസുകാരൻ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം ആറുവയസുകാരനെ ബന്ധുവാണ് ബൈക്കോടിക്കാൻ...

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

Popular this week