28.4 C
Kottayam
Saturday, June 6, 2026

രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണം മുപ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇന്ത്യ പാക്കിസ്ഥാനെക്കാളും താഴെ

Must read

ഡല്‍ഹി:തൊഴിൽരഹിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൊവിഡും ലോക്ക്ഡൗണും അനവധി മനുഷ്യരുടെ ജീവനോപാധി തന്നെ നഷ്‌ടമാക്കിയെന്ന റിപ്പോര്‍ട്ടുമായി സെന്റര്‍ ഫോര്‍ എക്കണോമിക് ഡേറ്റ ആന്‍ഡ് അനാലിസിസ് (സി.ഇ.ഡി.എ). കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ തൊഴിലില്ലായ്‌മ നിരക്ക് 30 വര്‍ഷത്തെ ഏറ്റവും ഉയരത്തിലെത്തിയെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) പഠനറിപ്പോര്‍ട്ടായ ഐ.എല്‍.ഒ സ്‌റ്റാറ്റ് അടിസ്ഥാനമാക്കി സി.ഇ.ഡി.എ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

പകർച്ചവ്യാധികൾ വന്നപ്പോഴൊക്കെ ലോക സാഹചര്യം ഇങ്ങനെത്തന്നെയായിരുന്നു. പക്ഷെ മുപ്പത് വർഷത്തെ ഉയർന്ന കണക്കാണിതെന്ന് തിരിച്ചറിയുമ്പോൾ അതിജീവിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

2019ലെ 5.27 ശതമാനത്തില്‍ നിന്ന് 7.11 ശതമാനത്തിലേക്കാണ് കഴിഞ്ഞവര്‍ഷം തൊഴിലില്ലായ്‌മ നിരക്ക് കൂടിയത്. 1991ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2015-19 കാലയളവില്‍ അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ വികസിത രാജ്യങ്ങളേക്കാള്‍ മികച്ച തൊഴില്‍വര്‍ദ്ധന നിരക്ക് ഇന്ത്യയ്ക്കുണ്ടായിരുന്നു.

കഴിഞ്ഞവര്‍ഷം മികച്ച പ്രകടനം നടത്തിയത് അമേരിക്കയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയുടെ കൂട്ടായ്‌മയായ ‘ബ്രിക്‌സില്‍” ഉയര്‍ന്ന തൊഴിലില്ലായ്‌മ നിരക്കുള്ളത് ഇന്ത്യയിലാണ്. അയല്‍രാജ്യങ്ങളെ പരിഗണിച്ചാലും ഇന്ത്യയിലാണ് തൊഴിലില്ലായ്‌മ നിരക്ക് കൂടുതലെന്ന് റിപ്പോര്‍ട്ടിലുണ്ട്. .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week