23.7 C
Kottayam
Sunday, June 14, 2026

തൊഴിൽ രഹിത ഇന്ത്യ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു

Must read

ന്യൂഡൽഹി:ന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു. 8.3 ശതമാനമാണ് നിലവിലെ തൊഴിലില്ലായ്മ നിരക്ക്. ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി ഡാറ്റ അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് ജൂലൈയിൽ 6.8 ശതമാനമായിരുന്നു. 

നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമീണ തൊഴിലില്ലായ്മാ നിരക്കിനേക്കാൾ 8 ശതമാനം കൂടുതലാണ്, ഇത് സാധാരണയായി ഏകദേശം 7 ശതമാനമാണ് കൂടാറുള്ളത്. ഓഗസ്റ്റിൽ നഗര തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനമായി ഉയർന്നു, ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായി ഉയർന്നു എന്ന് സിഎംഐഇ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് പറഞ്ഞു.

കാലാവസ്ഥ മോശമാകുന്നതും ക്രമാതീതമായ അളവിലുള്ള മഴ കൃഷിയെയും അനുബന്ധ തൊഴിലുകളെയും ബാധിച്ച് എന്നും ഇത് ഇന്ത്യയിലെ  ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ വർദ്ധിക്കുന്നതിനുള്ള ഒരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ജൂലൈയിൽ 6.1 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 7.7 ശതമാനമായി ഉയർന്നു. ഏറ്റവും പ്രധാനമായ കാര്യം, തൊഴിൽ നിരക്ക് 37.6 ശതമാനത്തിൽ നിന്ന് 37.3 ശതമാനമായി കുറഞ്ഞു എന്നുള്ളതാണ്. 

- Advertisement -

മൺസൂൺ അവസാനിക്കുന്നതോടെ കാർഷിക പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉള്ളതിനാൽ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് കുറയാനിടയുണ്ട്. എന്നിരുന്നാലും, നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് വരും മാസങ്ങളിൽ എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല എന്ന് വ്യാസ് കൂട്ടിച്ചേർത്തു.

- Advertisement -

സിഎംഐഇയുടെ കണക്കുകൾ പ്രകാരം, ഓഗസ്റ്റിലെ തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിൽ 37.3 ശതമാനവും ജമ്മു കശ്മീരിൽ 32.8 ശതമാനവും രാജസ്ഥാനിൽ 31.4 ശതമാനവും ജാർഖണ്ഡിൽ 17.3 ശതമാനവും ത്രിപുരയിൽ 16.3 ശതമാനവുമാണ്.

തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ സംസ്ഥാങ്ങൾ ഇവയാണ്, ഛത്തീസ്ഗഡിൽ  0.4 ശതമാനവും മേഘാലയയിൽ 2 ശതമാനവും മഹാരാഷ്ട്രയിൽ 2.2 ശതമാനവും ഗുജറാത്ത്, ഒഡീഷ എന്നിവ 2.6 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

Popular this week