FootballNewsSports

അണ്ടർ 21 ലോകകപ്പ് ഫുട്ബോൾ,ഇം​ഗ്ലണ്ട് ചാമ്പ്യന്മാർ

ജോർജിയ: അണ്ടർ 21 ലോകകപ്പ് ഫുട്ബോളിൽ ഇം​ഗ്ലണ്ടിന് കിരീടം. ഫൈനലിൽ സ്പെയ്നിനെ ഏകപക്ഷീയമായ ഒരു ​ഗോളിന് തോൽപ്പിച്ചാണ് ഇം​ഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റിലാണ് ഇംഗ്ലണ്ടിൻ്റെ വിജയ​ഗോൾ പിറന്നത്. കർട്ടിസ് ജോൺസായിരുന്നു ഇം​ഗ്ലണ്ടിനായി ​ഗോൾ നേടിയത്.

രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റിൽ സ്പെയ്നിന് ലഭിച്ച പെനാൽറ്റി ​ഗോളാക്കാൻ കഴിയാതെ പോയതോടെയാണ് ഇം​ഗ്ലണ്ട് വിജയം ആഘോഷിച്ചത്. ഇം​ഗ്ലണ്ട് ​ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡ് ഒരു മികച്ച സേവിലൂടെയാണ് സ്പെയ്നിൻ്റെ പെനാൽറ്റി തടഞ്ഞത്. ഇത് മൂന്നാം തവണയാണ് ഇം​ഗ്ലണ്ട് അണ്ടർ 21 ലോകകിരീടം സ്വന്തമാക്കുന്നത്.

ലോകകപ്പിൽ തോൽവി അറിയാതെ ആയിരുന്നു ഇം​ഗ്ലണ്ടിൻ്റെ മുന്നേറ്റം. കളിച്ച ആറ് മത്സരങ്ങളിലും ‌ഇം​ഗ്ലണ്ട് ജയിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായി ഒരു ​ഗോൾ പോലും വഴങ്ങാതെയാണ് ഒരു ടീം ലോകകപ്പ് ജയിക്കുന്നത്. ഫൈനൽ ഇം​ഗ്ലണ്ട് ജയിച്ചെങ്കിലും 65 ശതമാനം സമയത്തും പന്ത് കൈവശം വെച്ചത് സ്പെയിൻ ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker