29.4 C
Kottayam
Saturday, June 6, 2026

‘അങ്കിളിന്റെ പ്രായമുള്ളയാൾ ബസിലിരുന്നപ്പോൾ തുടയിൽ പിടിച്ചു, കക്ഷത്തിലേക്ക് തുറിച്ച് നോക്കി നിന്നു’; മീനാക്ഷി

Must read

കൊച്ചി:നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി കാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറ് മത്സരാർഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.

ഇപ്പോൾ അവതാരകയായും നടിയായും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് താരം.മാലിക്ക് അടക്കമുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തിരുന്നു മീനാക്ഷി. തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താൻ ലാൽ ജോസ് നടത്തിയ റിയാലിറ്റി ഷോയിൽ ശംഭുവും ദർശനയുമാണ് വിജയിച്ചത്.

ഇവർ‌ പ്രധാന താരങ്ങളായ സോളമന്റെ തേനീച്ചകൾ എന്ന സിനിമ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാലിക്കിന് ശേഷം ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സിനിമയിലും മീനാക്ഷി രവീന്ദ്രൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു.

- Advertisement -

19ആം വയസിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെ കാബിൻ ക്രൂവായി മീനാക്ഷിക്ക് ജോലി കിട്ടിയിരുന്നു. എന്നാൽ ജോലിയും ഷോയും ഒരുമിച്ച് തുടരാനാകാതെ വന്നതോടെയാണ് രാജി വെച്ചതെന്നും അഭിനയത്തിൽ സജീവമായതെന്നും മീനാക്ഷി പറഞ്ഞിട്ടുണ്ട്.

- Advertisement -

ആലപ്പുഴയില്‍ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് മീനാക്ഷി ജനിച്ചത്. കുട്ടിക്കാലം മുതലെ തുള്ളിച്ചാടി നടക്കുന്ന പെണ്‍കുട്ടിയാണ് മീനാക്ഷി. ഇപ്പോഴിത കാസ്റ്റിങ് കൗച്ചിനെ കുറിച്ചും താൻ ബസിനുള്ളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മീനാക്ഷി.

- Advertisement -

‘സിനിമ സെറ്റിൽ നിന്നും ഇതുവരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. അത്തരമൊരു അനുഭവം വന്നാൽ ചെറുത്ത് നിൽക്കാൻ പറ്റുമോയെന്ന് ചേദിച്ചാൽ പറയാൻ പറ്റില്ല.’

‘നമ്മൾ ചിലപ്പോൾ സ്റ്റക്കാകും. ബസിൽ വെച്ച് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ശരീരത്തിൽ ആരെങ്കിലും സ്പർശിച്ചാൽ കൺഫ്യൂസാകും. ശരിക്കും ഫ്രീസായി പോകുന്നതാണ് കുറച്ച് നേരത്തേക്ക്.’

‘പലരും ചോദിക്കുന്ന കേട്ടിട്ടുണ്ട് ഉടനെ പ്രതികരിച്ച് കൂടായിരുന്നോയെന്ന് ചിലപ്പോൾ അതിനുള്ള ചിന്തപോലും അപ്പോൾ വരണമെന്നില്ല. കുറച്ച് ടൈം എടുക്കും തിരികെ വരാൻ. എനിക്ക് അങ്ങനൊരു അനുഭവമുണ്ട്.’

‘ഒരിക്കൽ ബസ്സിൽ വരികയായിരുന്നു. എന്റെ അടുത്ത് ഒരു അങ്കിൾ ഇരിപ്പുണ്ടായിരുന്നു. ഞാൻ വിൻഡോ സൈഡിലായിരുന്നു. അയാളോട് കുറച്ച് നേരം സംസാരിച്ചശേഷം ഞാൻ ഉറങ്ങി.’

‘പിന്നീട് ബസ്സിൽ‌ തിരക്ക് കൂടി അപ്പോൾ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോൾ‌ അയാളുടെ കൈ എന്റെ തുടയിൽ ഇരിക്കുന്നു. ഞാൻ ഉടനെ അയാളെ തറപ്പിച്ച് നോക്കി അയാൾ കൈയ്യെടുത്തു.’

‘ഉച്ചത്തിൽ എല്ലാവരോടും പറഞ്ഞ് പ്രശ്നമാക്കണോ, എങ്ങനെ പ്രതികരിക്കണം, ഇനി അയാളുടേത് ബാഡ് ടച്ചാണെന്ന് എനിക്ക് തോന്നിയതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയാണ് അപ്പോൾ മനസിലൂടെ പോയത്.’

‘ശേഷം എനിക്ക് മനസിലായി അതൊരു ബാഡ് ടച്ച് തന്നെയായിരുന്നുവെന്ന്. അന്ന് ഞാൻ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് ചില ഭയങ്ങൾ കാരണമാണ് വലിയ രീതിയിൽ പ്രതികരിക്കാൻ പറ്റാതെ പോയത്.’

‘ലുലു മാളിൽ പോയപ്പോഴും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ മോഡേൺ ഡ്രസ് ധരിക്കുന്നതിൽ കംഫേർട്ടാണ് ചുരി​ദാറൊന്നും ധരിച്ച് നടക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഒരിക്കൽ ഞാൻ ലുലുവിൽ പോയപ്പോൾ സ്ലീവ് ലെസ് ടോപ്പും ഷോർട്ട് സ്കേർട്ടുമാണ് ധരിച്ചിരുന്നത്. അന്ന് ഞാൻ നായിക നായകൻ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു.’

‘ഒരാൾ കുറേനേരം കൊണ്ട് എന്നെ അടിമുടി നോക്കുന്നുണ്ട്. അയാൾ എന്റെ കക്ഷത്തിന്റെ ഭാ​ഗത്തേക്കാണ് നോക്കുന്നത് എന്നത് എനിക്ക് മനസിലായി അവസാനം സഹികെട്ട് അടുത്തുപോയി എന്താ…. ചേട്ടായെന്ന് ദേഷ്യത്തോടെ ചോദിച്ചു. ഉടൻ അയാൾ എന്നോട് മീനാക്ഷിയല്ലെയെന്ന് ചോദിച്ചു.’

‘കണ്ട് പരിചയം വെച്ച് നോക്കിയതാണെന്ന് അയാൾ പറഞ്ഞാലോയെന്ന് കരുതി കൂടുതൽ ഒന്നും പറഞ്ഞില്ല ഞാൻ‌. പക്ഷെ അയാളുടെ ആ നോട്ടം മോശപ്പെട്ട രീതിയിലായിരുന്നുവെന്ന് എനിക്ക് മനസിലായിരുന്നു’ മീനാക്ഷി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week