24.1 C
Kottayam
Sunday, June 7, 2026

ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ കഴിയുന്നില്ല,വധുവിനെ കണ്ടെത്തി ഭര്‍ത്താവിന്റെ രണ്ടാം വിവാഹം നടത്തിക്കൊടുത്ത് ഗായിക

Must read

ക്വാലാലംപൂർ: ഭർത്താവിന്റെ രണ്ടാം വിവാഹം നടത്തികൊടുത്ത ഗായികയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മലേഷ്യൻ ഗായിക അസ്ലിൻ അരിഫിനയാണ് കരിയർ തിരക്കുകൾ കാരണം ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഭർത്താവിന് പുതിയ പങ്കാളിയെ കണ്ടെത്തി കൊടുത്തത്.

42കാരിയായ എസ്ലിൻ എന്നറിയപ്പെടുന്ന ഗായിക 2021ലാണ് 47കാരനായ വാൻ മുഹമ്മദ് ഹാഫിസാമിനെ വിവാഹം കഴിക്കുന്നത്. സ്റ്റേജ് ഷോകളും ചാനലുകളുടെ അവതാരകയുമായി തിരക്കേറിയ ജീവിതമാണ് എസ്ലിൻ നയിക്കുന്നത്. ജോലിയുടെ തിരക്ക് കാരണം പലപ്പോഴും വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടിവരികയും ചെയ്യും.

തുടർന്ന് ഭർത്താവ് പലപ്പോഴും ഒറ്റയ്ക്കാവുന്നത് എസ്ലീൻ ശ്രദ്ധിച്ചു. അങ്ങനെയാണ് മറ്റൊരു വിവാഹം കഴിക്കാൻ ഗായിക നിർബന്ധിച്ചത്. 26കാരിയായ ഡോക്ടറെ വധുവായി കണ്ടെത്തിയതും എസ്ലിൻ തന്നെയാണ്. മാർച്ചിലായിരുന്നു ഇവരുടെ വിവാഹമെന്ന് ഗായിക തന്നെ പിന്നീട് വെളിപ്പെടുത്തി.

‘എന്റെ തിരക്കേറിയ ജീവിതത്തിനിടയിൽ ഭർത്താവിനെ പരിപാലിക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്നും കഴിയുന്നില്ല. അതുകൊണ്ടാണ് രണ്ടാം വിവാഹത്തിന് മുൻകെെയെടുത്തത്. രണ്ടാം വിവാഹ ശേഷവും ഞാൻ അദ്ദേഹത്തോടൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങൾ മൂന്നു പേരും ഒരേ വീട്ടിലാണ് താമസം’, എസ്ലിൻ വ്യക്തമാക്കി. മലേഷ്യയിൽ ബഹുഭാര്യാത്വം നിയമവിധേയമാണ്. പുരുഷന്മാർക്ക് നാല് ഭാര്യമാർ വരെ ഉണ്ടായിരിക്കാം. എന്നാൽ മലേഷ്യയിലെ അമുസ്ലിമുകൾക്ക് ഈ നിയമം ബാധകമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week