24.2 C
Kottayam
Sunday, June 7, 2026

കൊറിയൻ സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു, വിവാഹം ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ

Must read

കൊറിയൻ സിനിമാലോകത്തെ സൂപ്പർതാരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവർ. അടുത്തമാസമായിരിക്കും വിവാഹം. ഡോൺ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്.

2016 മുതൽ ഡോൺ ലീയും യി ജുങ് ഹ്വായും പ്രണയത്തിലാണ്. 2021-ൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. സിയോളിൽ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോൺ ലീയുടെ ഏജൻസിയായ ബി​ഗ് പഞ്ച് എന്റർടെയിൻമെന്റ് അറിയിച്ചു. വധൂവരന്മാരുടെ തിരക്കും കോവിഡ്-19 മായി ബന്ധപ്പെട്ട ആശങ്കകളും മുൻനിർത്തി വിവാഹത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

“ഡോൺ ലീയുടേയും യി ജുങ്ങിന്റേയും വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങിൽവെച്ചായിരിക്കും നടക്കുക. കുടുംബം, ബന്ധുക്കൾ, സഹപ്രവർത്തകർ, പരിചയക്കാർ എന്നിവർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ.” ഡോൺ ലീയുടെ ഏജൻസി പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.

2022-ൽ ഒരു അവാർഡ് ദാന ചടങ്ങിനിടെ യി ജുങ്ങിനെ ഡോൺ ലീ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും രജിസ്റ്റർ വിവാഹം കഴിഞ്ഞുവെന്നുമുള്ള വാർത്ത ആരാധകർക്കിടയിൽ പരക്കുന്നത്.

- Advertisement -

അതിനിടെ ഈ മാസം 24-ന് ഡോൺലീയുടെ പുതിയ ചിത്രമായ ദ റൗണ്ടപ്പ്: പണിഷ്മെന്റ് എന്ന ചിത്രം ജപ്പാനിൽ റിലീസ് ചെയ്യും. ട്രെയിൻ റ്റു ബുസാൻ, ഔട്ട്ലോസ്, ദ ​ഗ്യാങ്സ്റ്റർ ദ കോപ് ദ ഡെവിൾ, അൺസ്റ്റോപ്പബിൾ, ഡിറയിൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോൺലീ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week