ഇറാനെതിരായ അമേരിക്കൻ നീക്കം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണി; ട്രംപിനെതിരെ യുഎൻ

ഇറാനെതിരായ അമേരിക്കൻ നീക്കം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണി- യുഎൻ

ജനീവ: ഇസ്രയേൽ- ഇറാൻ സംഘർഷങ്ങളിൽ അമേരിക്ക പങ്കുചേർന്നതിനെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇറാനെതിരായ അമേരിക്കൻ നീക്കങ്ങളിൽ താൻ ആശങ്കാകുലനാണെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

സാധാരണക്കാർക്കും, മേഖലയ്ക്കും, ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ സംഘർഷം അതിവേഗം നിയന്ത്രണാതീതമാകാനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്. ഈ അപകടകരമായ നിമിഷത്തിൽ അരാജകത്വം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

സംഘർഷം ലഘൂകരിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും അംഗരാജ്യങ്ങളോട് ​ഗുട്ടെറസ് ആവശ്യപ്പെട്ടു. സൈനികമായ ഒരു പരിഹാരവുമില്ല. മുന്നോട്ടുള്ള ഒരേയൊരു മാർഗ്ഗം നയതന്ത്രമാണെന്നും ഒരേയൊരു പ്രത്യാശ സമാധാനമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News