24.9 C
Kottayam
Saturday, June 6, 2026

റഷ്യയില്‍ വീണ്ടും യുക്രൈന്‍ കടന്നാക്രമണം;രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍; മോസ്‌കോയിലെ നാല് വിമാനത്താവളങ്ങള്‍ അടച്ചു

Must read

കീവ്: ദിവസങ്ങള്‍ക്കുമുമ്പ് 'ഓപറേഷന്‍ സ്‌പൈഡര്‍വെബ്' ഡ്രോണ്‍ ആക്രമണത്തില്‍ ആണവശേഷിയുള്ളവയടക്കം നിരവധി റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത യുക്രൈന്‍ പിന്നീട് തുടര്‍ച്ചയായി റഷ്യയുടെ ക്ഷമ പരീക്ഷിക്കുന്നു. യുക്രൈനില്‍ റഷ്യ തിരിച്ചടിക്ക് ഒരുങ്ങുമ്പോഴും പ്രതിരോധിക്കാന്‍ സജ്ജമായിരിക്കയാണ് സെലന്‍സ്‌കിയും കൂട്ടരും. വീണ്ടും റഷ്യന്‍ വിമാനങ്ങള്‍ യുക്രൈന്‍ വീഴ്ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 600 കിലോമീറ്ററിലേറെ അകലെ നിഷ്‌നി നൊവോഗോറോഡ് മേഖലയിലെ സാവാസ്ലേയ്ക വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ വിമാനങ്ങള്‍ തകര്‍ന്നത്. ആക്രമണ രീതിയോ കൂടുതല്‍ വിശദാംശങ്ങളോ യുക്രെയ്ന്‍ സേന പുറത്തുവിട്ടിട്ടില്ല. റഷ്യയുടെ അത്യാധുനിക കിന്‍ഷാല്‍ ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിഗ്-31 വിമാനങ്ങള്‍ വിന്യസിക്കാറുള്ളവയാണ് സാവാസ്ലേയ്ക വ്യോമതാവളം. മിഗ്-31 വിമാനമോ സു-30/34 വിമാനമോ ആണ് തകര്‍ന്നതെന്ന് അനുമാനമുണ്ട്.

സമാനമായി, യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് 1,000 കിലോമീറ്ററിലേറെ അകലെ ചെബോക്‌സരിയിലെ ഫാക്ടറിയില്‍ വിജയകരമായ ഡ്രോണ്‍ ആക്രമണത്തിന്റെ വിഡിയോ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യു.എസ് ഉപരോധം നേരിടുന്ന വി.എന്‍.ഐ.ഐ.ആര്‍- പ്രോഗ്രസ് ഫാക്ടറിയാണ് ആക്രമിച്ചതെന്നാണ് യുക്രെയ്ന്‍ വിശദീകരണം. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്.

അതേസമയം, യുക്രെയ്‌നിലുടനീളം റഷ്യയും കനത്ത ആക്രമണം തുടരുകയാണ്. ഞായറാഴ്ച രാത്രി മാത്രം 479 ഡ്രോണുകളാണ് റഷ്യ അയല്‍രാജ്യത്തിനുനേരെ തൊടുത്തത്. മധ്യ, പശ്ചിമ മേഖലകളില്‍ 20 മിസൈലുകളും വര്‍ഷിച്ചു. ആക്രമണങ്ങളില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്‌നില്‍ ഡബ്‌നോ വ്യോമതാവളത്തിനുനേരെയും ആക്രമണമുണ്ടായതായി സ്ഥിരീകരണമുണ്ട്.

- Advertisement -

അതേസമയം യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയിലെ പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളും അടച്ചിട്ടു റഷ്യ. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ധരാത്രിയോട് അടുപ്പിച്ച് മാത്രം യുക്രെയ്ന്റെ 76 ഡ്രോണുകളാണ് റഷ്യന്‍ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യ യുക്രെയ്‌നില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇതുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു.

- Advertisement -

യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ യുക്രെയ്‌നെതിരെ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം ആയിരുന്നു തിങ്കളാഴ്ച രാത്രിയോടെ ഉണ്ടായത്. ക്രൂസ്, ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യ, യുക്രെയ്‌ന് നേരെ തൊടുത്തു. 479 ഡ്രോണുകളില്‍ 460 എണ്ണവും നിര്‍വീര്യമാക്കിയതായി യുക്രെയ്ന്‍ വ്യോമസേന അവകാശപ്പെട്ടു. റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ആക്രമണം ഒരുവശത്ത് നടക്കുന്നതിനിടെ റഷ്യയും യുക്രെയ്‌നും തമ്മില്‍ തടവുകാരെ കൈമാറുന്നതും പുരോഗമിക്കുന്നുണ്ട്. 25 വയസിന് താഴെയുള്ള നൂറുകണക്കിന് തടവുകാരെയാണ് ഇതനുസരിച്ച് വിട്ടയച്ചത്. ഇസ്താംബൂളില്‍ വച്ച് ജൂണ്‍ രണ്ടിനുണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് ഈ കൈമാറ്റം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week