തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ലോകമലേശ്വരം വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത 66 ല്‍ നെടിയ തളി ശിവക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. സുമി ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്നായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

