News
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. നീരവ് മോദിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
നീരവ് മോദിക്കെതിരായ ഹാജരാക്കിയ തെളിവുകളില്‍ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നും ഇത് ഇന്ത്യയില്‍ വിചാരണ ചെയ്യപ്പെടേണ്ടതാണെന്നും ജഡ്ജ് സാമുവന്‍ ഗൊസീ പറഞ്ഞു. ആര്‍തര്‍ റോഡ് ജയിലിലെ ബറാക്ക് 12 ല്‍ സാഹചര്യങ്ങള്‍ തൃപ്തികരമാണെന്നും നിലവില്‍ ലണ്ടനില്‍ നീരവ് മോദി കഴിയുന്ന ജയിലിനേക്കാള്‍ നല്ലതാണെന്നും ജഡ്ജി നിരീക്ഷിച്ചു.
വിധിക്കെതിരെ നീരവ് മോദിക്ക് യു.കെ. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News