KeralaNews

പുത്തൻതോട് നിലനിർത്തി, കോട്ടയം നഗരസഭ യു.ഡി.എഫിന് നഷ്ടമാവില്ല, പൂഞ്ഞാറിൽ എൽ.ഡി.എഫ്

കോട്ടയം: മുൻസിപ്പാലിറ്റിയിലെ 38ാം വാർഡ് പുത്തൻതോട് യുഡിഎഫ് നിലനിർത്തി. 75 വോട്ടുകൾക്കാണ് യുഡിഎഫിന്റെ സൂസൻ കെ സേവിയർ ജയിച്ചത്. വിജയത്തോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണം തുടരും. അതേസമയം, മണിമല പഞ്ചായത്തിലെ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ സുജ ബാബു ജയിച്ചു.

ഉപതെരഞ്ഞെടുപ്പ് നടന്ന എണാകുളം  നെല്ലിക്കുഴി പഞ്ചായത്തിൽ ആറാംവാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വിജയിച്ചു. പട്ടികജാതി സംവരണ വാർഡായ ആറാം വാർഡിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി എൻഡിഎയിലെ ഉണ്ണികൃ ഷ്ണൻ മാങ്ങോടിനെ 99 വോട്ടിനാണ് എൽഡിഎഫ്. സ്ഥാനാർഥി അരുൺ സി. ഗോവിന്ദ് പരാജയപ്പെടുത്തിയത്. ബിജെപി അംഗം രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.  21 അംഗ ഭരണസമിതിയിൽ എൽഡിഎഫ് – 13, യുഡിഎഫ് – 5, ബിജെപി – 2 എന്നിങ്ങനെയാണ് കക്ഷി നില.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയത്തെ പൂഞ്ഞാറിലും വ‌‌യനാട്ടിലെ പുതുപ്പാടിയിലും എൽഡിഎഫിന് മിന്നും ജയം. പൂഞ്ഞാർ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്ത് നിന്നും സിപിഎം വാര്‍ഡ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു അശോകന്‍ 12 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി പിന്തുണയോടെ മല്‍സരിച്ച ജനപക്ഷം മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. വയനാട് പതുപ്പാടി പഞ്ചായത്തിൽ എൽഡിഎഫിന് അട്ടിമറി ജയമാണുണ്ടായത്. കനലാട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 154 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എൽഡിഎഫ് സ്ഥാനാർഥി അജിത മനോജാണ് വിജയിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button