24 C
Kottayam
Sunday, June 7, 2026

സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Must read

തിരുവനന്തപുരം: നിര്‍മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി. വ്‌ലാന്താങ്കര കുന്നിന്‍പുറം എസ്.എസ്.വില്ലയില്‍ ഷീജയെയാണ് (46) ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്. നിര്‍മാണം നടക്കുന്ന വീടിന്റെ 25 അടി താഴ്ച്ചയുള്ള സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്കാണ് ഷീജ വീണത്.

തടികളും, പലകകളും കൊണ്ട് മൂടിയ നിലയിലായിരുന്നു സെപ്റ്റിക്ക് ടാങ്ക്. രാവിലെ സമീപത്തുള്ള പപ്പായ മരത്തില്‍ നിന്നും പപ്പായ പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചിതലരിച്ചിരുന്ന പലകകള്‍ തകര്‍ന്ന് ഷീജ സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്ക് വീണതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. 

തുടര്‍ന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ഷീജയെ കസേരയിറക്കി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും മുതുകിനും, വലത്തേ തോളിനും പരിക്ക് പറ്റിയ ഷീജയെ മുകളിലേക്ക് കയറ്റാന്‍ സാധിച്ചില്ല. ഇതോടെ ഫയര്‍ഫോഴ്‌സിന്റെ സേവനം തേടുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ആദ്യം സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്ക് വല ഇറക്കിയെങ്കിലും പരിക്ക് പറ്റിയതിനാല്‍ ഷീജക്ക് കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വി.എസ് സുജന്‍ സെപ്റ്റിക്ക് ടാങ്കിനുള്ളിലേക്ക് ഇറങ്ങി ഷീജയെ സുരക്ഷിതമായി നെറ്റിനുള്ളിലേക്ക് കയറ്റി മറ്റു ജീവനക്കാരുടെ സഹായത്തോടെ മുകളിലെത്തിക്കുകയായിരുന്നു. 

- Advertisement -

തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്ന കനിവ് 108 ആംബുലന്‍സ് സംഘം ഷീജയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. വാഹനം എത്താത്ത സ്ഥലമായതിനാല്‍ സ്ട്രച്ചറില്‍ ആറൂന്നൂറ് മീറ്ററോളം ചുമന്നാണ് ഷീജയെ 108 ആംബുലന്‍സിലെത്തിക്കാന്‍ സാധിച്ചത്. മുതുകിനും, വലത്തേ കൈയുടെ ഷോള്‍ഡറിനും ഫ്രാക്ച്ചര്‍ സംഭവിച്ച ഷീജ ഇപ്പോള്‍ നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ ചികിത്സയിലാണ്. 

- Advertisement -

നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ബ്രിജിലാല്‍ കുമാര്‍, ദനേഷ്, റോബര്‍ട്ട് തോമസ്, അനൂപ് ഘോഷ്, സുജന്‍.വി.എസ്, ഷൈന്‍ കുമാര്‍ ഹോം ഗാര്‍ഡ് അജിത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week