24.9 C
Kottayam
Saturday, June 6, 2026

ചിന്നക്കനാൽ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി

Must read

മൂന്നാർ: ചിന്നക്കനാൽ പഞ്ചായത്തിൽ യുഡിഎഫിന് (UDF) ഭരണം നഷ്ടമായി.  പ്രസിഡന്റിനെതിരേ എൽഡിഎഫ് (LDF) കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഭരണം നഷ്ടമായത്. യുഡിഎഫിന് പിന്തുണ നൽകിയിരുന്ന സ്വതന്ത്ര അംഗം എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്. 

തദ്ദേശ തിരഞ്ഞെടുപ്പിൽ ചിന്നക്കനാൽ പഞ്ചായത്തിൽ യുഡിഎഫിനും. എൽ ഡി എഫിനും ആറ് വാർഡുകൾ വീതവും ഒരു സ്വതന്ത്രയുമാണ് ഉള്ളത്. സ്വതന്ത്രയായ ജയന്തിയെ  ഒപ്പം നിർത്തി ഭരണം പിടിക്കാൻ ഇരു മുന്നണികളും ശ്രമം നടത്തിയെങ്കിലും ഇവർ വിട്ടുനിന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യു ഡി എഫിന് ഭരണം ലഭിച്ചത്. ഇതിനിടെയാണ് പ്രസിഡൻ്റ് സിനിക്കെതിരേ എൽ ഡി എഫ് അവിശ്വാസം കൊണ്ടുവന്നത്. 

- Advertisement -

- Advertisement -

ചർച്ചക്കെടുത്ത സമയത്ത് സ്വതന്ത്ര എൽഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ അവിശ്വാസം പാസായത്. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി.  ഇനി നക്കാനിരിക്കുന്ന പ്രസിഡൻ്റ്, വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സി പി ഐ പ്രതിനിധിയാക്കും മത്സരിക്കുക. എൽ ഡി എഫിന് ഒപ്പം നിൽക്കുന്ന സ്വതന്ത്ര വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും മത്സരിക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week