തിരുവനന്തപുരം: കോട്ടയം ജില്ലയിൽ ഇടതുപക്ഷത്തിന് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവേ ഫലം. എൽഡിഎഫ് 8 സീറ്റും യുഡിഎഫിന് 1 സീറ്റുമാണ് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്.
പാലാ മണ്ഡലത്തിൽ ജോസ് കെ മാണി വിജയിക്കും. 2016ൽ കെഎം മാണി 4703 വോട്ടിനും 2019ൽ മാണി സി കാപ്പനും(എൽഡിഎഫ്)വിജയിച്ച മണ്ഡലമാണ് പാലാ. ജോസ് കെ മാണി(എൽഡിഎഫ്)മാണി സി കാപ്പൻ(യുഡിഎഫ്),ജെ പ്രമീളാ ദേവി(എൻഡിഎ)എന്നിവരാണ് ഇത്തവണ മത്സരിക്കുന്നത്.
കടുത്തുരുത്തിയിൽഎൽഡിഎഫ് സ്ഥാനാർഥി സ്റ്റീഫൻ ജോർജ്ജ് വിജയിക്കും. മോൻസ് ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. ലിജിൻ ലാൽ ആണ് എൻഡിഎ സ്ഥാനാർഥി
ഏറ്റുമാനൂർ – എൽഡിഎഫ് സ്ഥാനാർഥി വി.എൻ വാസവൻ വിജയിക്കും.പ്രിൻസ് ലൂക്കോസ് ആണ് യുഡിഎഫ് സ്ഥാനാർഥി. ടി.എൻ ഹരികുമാർ ആണ് എൻഡിഎ സ്ഥാനാർഥി
വൈക്കംമണ്ഡലത്തിൽ സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ സികെ ആശ വിജയിക്കുമെന്ന് എക്സിറ്റ് പോൾ സർവേ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സികെ ആശ 24584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈക്കത്ത് നിന്ന് വിജയിച്ചത്. ഡോ.പിആർ സോന(യുഡിഎഫ്), അജിത സാബു എന്നിവരാണ് മറ്റ് സ്ഥാനാർഥികളാണ്.
കോട്ടയംമണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി. എൽഡിഎഫ് സ്ഥാനാർഥി കെ അനിൽ കുമാർ വിജയിക്കും. സിറ്റിങ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തോൽക്കും. ബിജെപിക്ക് വേണ്ടി മിനർവ മോഹനാണ് എൻഡിഎ സ്ഥാനാർഥി. 2016ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ 33632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോട്ടയം മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
പുതുപ്പള്ളി- ഇത്തവണയും ഉമ്മൻ ചാണ്ടി മണ്ഡലം നിലനിർത്തും. ജെയ്ക്ക് സി തോമസ് ആണ് എൽഡിഎഫ് സ്ഥാനാർഥി. എൻ ഹരി എൻഡിഎ സ്ഥാനാർഥി
ചങ്ങനാശ്ശേരി-എൽഡിഎഫ് സ്ഥാനാർഥി ജോബ് മൈക്കിൾ വിജയിക്കും. ജി രാമൻ നായർ ആണ് എൻഡിഎ സ്ഥാനാർഥി . വി.ജെ ലാലിയാണ് യുഡിഎഫിന് വേണ്ടി ജനവിധി തേടിയത്.
കാഞ്ഞിരപ്പള്ളിമണ്ഡലം സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ എൻ ജയരാജ് നിലനിർത്തും. ജോസഫ് വാഴയ്ക്കൻ(യുഡിഎഫ്), അൽഫോൻസ് കണ്ണന്താനം(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ൽ എന് ജയരാജ് 3890 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
പൂഞ്ഞാർമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കളത്തുങ്കൽ വിജയിക്കും. സിറ്റിങ് എംഎൽഎയും കേരള ജനപക്ഷം സ്ഥാനാർഥിയുമായ പിസി ജോർജ് തോൽക്കും. ടോമി കല്ലാനി(യുഡിഎഫ്), എംപി സെൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ൽ പിസി ജോർജ് 27821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പൂഞ്ഞാറിൽ വിജയിച്ചത്.