25.5 C
Kottayam
Friday, September 27, 2024

തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ് ,യു.ഡി.എഫിന് നേട്ടം,അഞ്ച് ഇടതു വാർഡുകൾ പിടിച്ചെടുത്തു

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി. 

ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 

കണ്ണൂർ

തദ്ദേശ  ഉപതെരഞ്ഞെടുപ്പിൽ കണ്ണൂരിലെ മൂന്ന് സീറ്റുകളും എൽഡിഎഫ് നിലനിർത്തി.

  • മയ്യിൽ പഞ്ചായത്തിലെ വള്ളിയോട്ട് വാർഡിൽ സിപിഎം ജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഇ.പി രാജനാണ് ഇവിടെ ജയിച്ചത്. 
  • ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡ് എൽഡിഎഫ് വിജയത്തോടെ നിലനിർത്തി. 
  • പേരാവൂർ ഒന്നാം വാർഡ് മേൽ മുരിങ്ങോടിയിലും എൽഡിഎഫ് വിജയിച്ചു.

കോഴിക്കോട്

  •  കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.  പതിനഞ്ചാം വാർഡിലെ നിർണായക ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.  യുഡിഎഫ് സ്ഥാനാർത്ഥി പി. മുംതാസാണ് ഇവിടെ വിജയിച്ചത്.

വയനാട്

  • സുൽത്താൻ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ് പ്രമോദ്   204 വോട്ടിനാണ് എൽഡിഎഫിന്റെ പി.കെ ദാമുവിനെ പരാജയപ്പെടുത്തിയത്.കെ എസ് പ്രമോദിന്  573  വോട്ട് ലഭിച്ചപ്പോൾ പി കെ ദാമുവിന് 369 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തതെങ്കിലും എൽഡിഎഫ് ഭരിക്കുന്ന നഗരസഭ ഭരണത്തെ ഫലം സ്വാധീനിക്കില്ല

മലപ്പുറം

  • മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു ഡി എഫ് വിജയിച്ചു. മൂന്ന് വാർഡുകൾ നിലനിർത്തിയപ്പോൾ ഒരു വാർഡ് തിരിച്ചു പിടിച്ചു. എആർ നഗർ ഏഴാം വാർഡ് കോൺഗ്രസിലെ പികെ ഫിർദൗസ് ജയിച്ചു. കരുളായി പഞ്ചായത്തിലെ 12 വാർഡിൽ കോൺഗ്രസിലെ സുന്ദരൻ കരുവാടൻ ജയിച്ചു. ഊരകം പഞ്ചായത്ത് വാർഡ് 5 മുസ്ലിം ലീഗിലെ സമീറ കരിമ്പൻ ജയിച്ചു. തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്.എവിടെയും ഭരണമാറ്റം ഇല്ല.

പാലക്കാട്

  • കടമ്പഴിപ്പുറം പഞ്ചായത്തിലെ 17-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കുളക്കുഴി ബാബുരാജാണ് വിജയിച്ചത്.
  • ആനക്കര പഞ്ചായത്തിലെ ഏഴാം വാർഡായ മലമൽക്കാവിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി. ബഷീർ ജയിച്ചു. 234 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. നേരത്തെയുണ്ടായിരുന്ന യുഡിഎഫ് മെമ്പറുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ഈ വാർഡ് യുഡിഎഫ് നിലനിർത്തി. 
  • തൃത്താല പഞ്ചായത്തിലെ നാലാം വാർഡ് വി.കെ കടവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ  യു.ഡി.എഫ് സ്ഥാനാർഥി പി.വി മുഹമ്മദ് അലി 256 വോട്ടിന്റെ ലീഡിൽ വിജയിച്ചു. എൽ ഡി എഫിൻ്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.

തൃശ്ശൂർ

  • എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ ചിറ്റിലങ്ങാട് പതിനാലാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി എഫിന് വിജയം. 234 വോട്ടിന്റെ ഭുരിപക്ഷത്തിൽ എൽ.ഡി എഫിന്റെ എം.കെ ശശിധരൻ സീറ്റ് നിലനിർത്തി. സിപിഎം അംഗം മരിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വൻ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്താണ് കടങ്ങോട്. 

എറണാകുളം

  • ഉപതെരഞ്ഞെടുപ്പ് നടന്ന കോതമംഗലം  പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ LDF സ്ഥാനാർത്ഥി ഉപതെരഞ്ഞെടുപ്പിൽ തണ്ണീർമുക്കത്ത് ബിജെപിയും എടത്വയിൽ എൽഡിഎഫും സീറ്റ് നിലനിർത്തി. സി.പി.എമ്മിലെ സാബു മാധവൻ 43   വോട്ടിന് വിജയിച്ചു

ആലപ്പുഴ 

  • തണ്ണീർമുക്കത്ത് ബിജെപിയുടെ വി.പി ബിനു  83 വോട്ടിന് വിജയിച്ചു സീറ്റ് നിലനിര്‍ത്തി 
  • എടത്വയിലെ തായങ്കരി വെസ്റ്റിൽ സിപിഎമ്മിൻ്റ വിനീത ജോസഫുമാണ് ജയിച്ചത്. 71 വോട്ടിനാണ് വിനിതയുടെ ജയം 

കോട്ടയം
ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ എൽഡിഎഫിന് ഒരു സീറ്റ് നഷ്ടമായി. യുഡിഎഫ് ഒരു സിറ്റിംഗ് സീറ്റ് നിലനിർത്തുകയും ഒരു സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

  • എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ അനിതാ സന്തോഷ് ആണ് ഇവിടെ വിജയിച്ചത്. 
  • കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് യുഡിഎഫ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. യുഡിഎഫിലെ ഷിബു പോതമാക്കലാണ് ജയിച്ചത്. 
  • വെളിയന്നൂർ പഞ്ചായത്തിലെ ഏഴാം വാർഡും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നിലനിർത്തി. 
  • കോട്ടയം പാറത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് നിലനിർത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസിന അന്ന ജോസ് 28 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്.

പത്തനംതിട്ട

  • കല്ലൂപ്പാറ പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ  എൽഡിഎഫിൽ നിന്നും എൻഡിഎ സീറ്റ്‌ പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി രാമചന്ദ്രൻ 93 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. എൽഡിഎഫ് രണ്ടാമതും യുഡിഎഫ് മൂന്നാമതുമായാണ് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ഫിനിഷ് ചെയ്തത്. 
  • എരുമേലി പഞ്ചായത്തിലെ  ഒഴക്കനാട് വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ അനിതാ സന്തോഷാണ് ഇവിടെ വിജയിച്ചത്. ഇതോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണമാറ്റത്തിന് സാധ്യതയേറി.

കൊല്ലം

  • ഇടമുളയ്ക്കൽ പഞ്ചായത്തിലെ തേവർതോട്ടം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പി. അനിൽകുമാർ 262 വോട്ടിന് ജയിച്ചു
  • കൊല്ലം കോർപറേഷനിലെ മൂന്നാം ഡിവിഷനായ മീനത്തുചേരി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. ആർ.എസ്.പിയുടെ ദീപു ഗംഗാധരൻ 638 വോട്ടുകൾക്ക് ഇവിടെ വിജയിച്ചു. എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റാണിത്. 
  • കൊല്ലം വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് വാർഡിൽ എൽ.ഡി.എഫിന് ജയം. 241 വോട്ടുകൾക്കാണ്  എൽ.ഡി.എഫ് സ്ഥാനാർഥി എൻ. അനിൽകുമാർ വിജയിച്ചത്. സിപിഎം പ്രതിനിധി എ.റഹീം കുട്ടി മരിച്ചതിനെ തുടർന്നായിരുന്നു കുന്നിക്കോട് നോർത്ത് വാർഡിൽ ഉപ തെരഞ്ഞെടുപ്പ് നടന്ന

തിരുവനന്തപുരം

  • കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. 12-ാം വാർഡിൽ സിപിഎമ്മിന്റെ  ബീനാ രാജീവിന്റെ ജയം 133 വോട്ടിനാണ്. നേരത്തെ കോൺഗ്രസ് അംഗമായിരുന്ന ബീനാ രാജീവ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week