25.5 C
Kottayam
Friday, June 5, 2026

കാളവണ്ടിയില്‍ റോഡ് ഷോ നടത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

Must read

പാലക്കാട്: കാളവണ്ടിയില്‍ റോഡ് ഷോ നടത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.കെ അനന്തകൃഷ്ണന്‍. പാലക്കാട് താണാവ് മുതല്‍ മുണ്ടൂര്‍ വരെയാണ് കര്‍ഷകന്‍ കൂടിയായ അനന്തകൃഷ്ണന്റെ റോഡ് ഷോ.

വേയിലൂടെ പതിനഞ്ചോളം കാളവണ്ടികളിലാണ് എസ്.കെ അനന്തകൃഷ്ണന്റെ റോഡ് ഷോ. ‘വളരെ ആവേശത്തോടെയുള്ള പ്രവര്‍ത്തനമായിരുന്നു മലമ്പുഴ നിയോജക മണ്ഡലത്തില്‍. മലമ്പുഴയില്‍ യുഡിഎഫ് വിജയിക്കും’- അനന്തകൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു.

വിവിധ ജില്ലകളില്‍ സ്ഥാനാര്‍ത്ഥികള്‍ റോഡ്ഷോകള്‍ നടത്തുകയാണ്. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അണികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ടാണ് നേതാക്കള്‍ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പുരോഗമിക്കുകയാണ്. നിരവധി ചലച്ചിത്ര താരങ്ങളും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഹരിശ്രീ അശോകനും, ഇന്ദ്രന്‍സും അടക്കമുള്ള താരങ്ങളാണ് റോഡ് ഷോയില്‍ പങ്കാളികളായിരിക്കുന്നത്.

- Advertisement -

പെരളശേരി ക്ഷേത്രം മുതല്‍ മൂന്നാംപാലം വരെയാണ് ആദ്യ ഘട്ടത്തില്‍ റോഡ്ഷോ. ഇത്തരത്തില്‍ എട്ട് കേന്ദ്രങ്ങളിലായാണ് റോഡ്ഷോ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന റോഡ് ഷോ വൈകീട്ട് 6.30ന് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയില്‍ സമാപിക്കും. തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week