കണ്ണൂര്‍: പാനൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത സമാധാന യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും പോലീസില്‍ നിന്നു നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചാണ് ബഹിഷ്‌കരണം.
സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ് ക്രൂരമായി മര്‍ദിക്കുകയാണ്. എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും ലോക്കപ്പിലിട്ടു. പോലീസ് കൊലയാളികളെ സംരക്ഷിക്കുകയാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
മന്‍സൂറിന്റെ കൊലപാതകത്തില്‍ നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


