KeralaNews

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു

കണ്ണൂര്‍: ചാവശേരിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ യു.ഡി.എഫ് പ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് ഇരിട്ടി മുന്‍സിപ്പല്‍ ട്രഷറര്‍ സിനാന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു.

ശനിയാഴ്ച അര്‍ധരാത്രി 12.50ഓടെയാണ് അപകടം. പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button