തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവ്

ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ ഡി.എം.കെ.യുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതോടെ സഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടി നേതാവ് എന്ന നിലയിൽ അദ്ദേഹം 17-ാം തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷൻ വിജയ് തമിഴ്‌നാടിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡിഎംകെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്.

ചെന്നൈ അണ്ണാ അറിവാലയത്തിലെ കലൈഞ്ജർ അരങ്ങിൽ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.കെ. എം.എൽ.എ.മാരുടെ യോഗത്തിലാണ് തീരുമാനം. ചെപ്പോക്ക്-തിരുവല്ലിക്കേണി നിയമസഭാ സീറ്റിൽ ടി.വി.കെ.യിലെ സെൽവം ഡി.ക്കെതിരേ 7140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉദയനിധി ജയിച്ചത്. സെൽവം 55,852 വോട്ടുകൾ നേടിയപ്പോൾ ഉദയനിധി 62,992 വോട്ടുകൾ നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News