ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സഹായിയായി മൂന്നാമനും,പ്രതികള്‍ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും

കൊച്ചി:ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ഉദയംപേരൂര്‍ വിദ്യാ കൊലക്കേസില്‍ മൂന്നാമതൊരാള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന് സംശയം.ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

പ്രേംകുമാറിനും കാമുകി സുനിത ബേബിക്കും സുഹൃത്തുക്കളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതകത്തില്‍ തങ്ങള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പ്രേംകുമാറും സുനിതയും ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി.മൂന്നാമന് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ തെളിവ് നശിപ്പിക്കുന്നതിന് ഉള്‍പ്പെടെ ഇയാള്‍ സഹായിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. തിരുനെല്‍ വേലി പൊലീസ അജ്ഞാതമൃതദേഹം എന്ന രീതിയില്‍ സംസ്‌ക്കരിച്ച വിദ്യയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്താനുളള നടപടിയും പൊലീസ് ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News