Entertainment
ഹോട്ട് ലുക്കില്‍ ഉടന്‍പണം അവതാരക മീനാക്ഷി; ചിത്രങ്ങള്‍ വൈറല്‍
നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസില്‍ കയറിക്കൂടിയ താരമാണ് മീനാക്ഷി രവീന്ദ്രന്‍. പിന്നീട് അവതാരകയായും മീനാക്ഷി ശ്രദ്ധനേടി. ഇപ്പോള്‍ ഉടന്‍പണം എന്ന പരിപാടിയിലാണ് താരം അവതാരകയായി എത്തുന്നത്.
ഒരു എയര്‍ഹോസ്റ്റസ് കൂടിയായ മീനാക്ഷി മറിമായം എന്ന പരിപാടിയിലും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകര്‍ക്ക് ആയി പങ്കുവയ്ക്കാറുണ്ട്.
സിനിമയില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് മീനാക്ഷി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഹോട്ട് ലുക്കിലാണ് താരം എത്തുന്നത്. ഷാഫി ഷക്കീര്‍ ആണ് ഫോട്ടോഷൂട്ട് പകര്‍ത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News