വിദ്യാർത്ഥികൾക്കെതിരായ യു.എ.പി.എ. പിൻവലിക്കണം. സി.പി.ഐ.എം.

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ശുഹൈബിന്റെയും താഹയുടെയും പേരിൽ യു.എ.പി.എ. ചുമത്തിയ നടപടി പിൻ വലിക്കണമെന്ന് സി.പി.ഐ.എം. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. ലഘു ലേഖയോ നോട്ടീ സോ കൈവശം വെക്കുന്നത് യു.എ.പി.എ. ചുമത്ത തക്ക കുറ്റമല്ല .. ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട ഉടനെ തന്നെ ധൃതി പിടിച്ച് പോലീസ് യു.എ പി.എ ചുമത്തുകയായിരുന്നു. പോലിസിന്റെ ഈ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും വിചാരണയും വിവേചനവും ഇല്ലാത്ത തടവ് ശിക്ഷക്ക് വിധേയമാക്കുന്ന യു.എ.പി.എ. നിയമത്തിന്റെ ദുരുപയോഗവും ആണ്. ഈ നടപടി പിൻവലിക്കണമെന്ന് സി.പി.ഐ.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ആവശ്യ പ്പെടുന്നു. യോഗത്തിൽ കാനങ്ങോട്ട് ഹരിദാസൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി യേറ്റ് അംഗം ടി.പി. ദാസൻ .ടി .ദാസൻ.സി.പി മുസാഫർ അഹമ്മദ് എന്നിവർ സംസാരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News