- <p>ദുബായ്:കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ
എല്ലാത്തരം വിസകളുടേയും കാലാവധി നീട്ടി യുഎഇ. എല്ലാ വിസകളുടേയും കാലാവധി ഈ വർഷം അവസാനം വരെയാണ്
നീട്ടിയിരിക്കുന്നത്. സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി എന്നിവയ്ക്കും ഇതേ ഇളവ് ലഭിക്കും. - മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞവയ്ക്കാണ് നിയമം
ബാധകം.യുഎഇയ്ക്കകത്തും പുറത്തുമുള്ള എല്ലാ
താമസ വിസക്കാരും ഈ വർഷാവസാനം
വരെ ആനൂകൂല്യത്തിന് അർഹരാണ്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി
ആൻഡ് സിറ്റിസൺഷിപ്പ് വക്താവാണ്
ഇക്കാര്യം അറിയിച്ചത്.</p>
<p>രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി
മലയാളികൾക്ക് ശ്വാസമാണ് യുഎഇയുടെ
പുതിയ തീരുമാനം. കോവിഡ് 19 ന്റെ
പശ്ചാത്തലത്തിൽ യാത്ര അനിശ്ചിതമായി
നീളുന്നത് വിസാ കാലാവധി
കഴിഞ്ഞവരെയും
കഴിയാനിരിക്കുന്നവരെയും വലിയ
ആശങ്കയിലാക്കിയിരുന്നു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News