തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കോവിഡ് വ്യാപനം മൂലം വരേണ്ട എന്നാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ യു.എ.ഇയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മാത്രമേ അവിടെയുള്ളൂ.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് കോണ്‍സുലേറ്റ് ജനറല്‍ നേരത്തെ തന്നെ പോയിരുന്നു. അതിനു പിന്നാലെ വിവാദത്തിലുള്‍പ്പെട്ട അറ്റാഷെയും പോയി. അബ്ദുള്ള എന്നയാള്‍ മാത്രമാണ് നിലവില്‍ കോണ്‍സുലേറ്റിലുള്ള യു.എ.ഇ യില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍.
കോവിഡ് വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കോണ്‍സുലേറ്റ് അടക്കുന്നത്. കഴിഞ്ഞ മാസവും യു.എ.ഇ കോണ്‍സുലേറ്റ് ഇതുപോലെ കോവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചിരുന്നു. പിന്നീട് 28നാണ് തുറന്നത്.