24.2 C
Kottayam
Saturday, June 6, 2026

കാമുകിമാർക്കൊപ്പം മഹാകുംഭമേളയ്ക്ക് പോയി, ഫോൺ ലൊക്കേഷൻ നോക്കി പിന്നാലെ പൊലീസ്;യുവാക്കൾ കുടുങ്ങി

Must read

ഇൻഡോർ: കാമുകിമാർക്കൊപ്പം മോഷ്ടിച്ച പണവുമായി മഹാ കുംഭമേളയ്ക്ക് പോയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇവരിൽ നിന്ന് നാല് ലക്ഷം രൂപയും സ്വർണാഭരണങ്ങൾ ഉൾപ്പെടെ മോഷണം പോയ വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഇൻഡോറിൽ 15 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള അജയ് ശുക്ല, സന്തോഷ് കോറി എന്നിവരെയാണ് കുംഭമേളയ്ക്ക് പോയി മധ്യപ്രദേശിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റ് ചെയ്തത്. 

ഇൻഡോറിലെ ദ്വാരകാപുരിയിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നിരവധി കവർച്ചാ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രദേശത്തെ നാല് വീടുകളിൽ മോഷണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങൾ പരിശോധിച്ചതില്‍ നിന്ന് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്‌തപ്പോൾ ഇരുവരും തങ്ങളുടെ കാമുകിമാർക്കൊപ്പം പ്രയാഗ്‌രാജിലേക്ക് പോയെന്നും മഹാകുംഭ മേളയിൽ പങ്കെടുക്കുകയാണെന്നും കണ്ടെത്തി.

- Advertisement -

ഇൻഡോറിൽ നിന്നുള്ള ഒരു പൊലീസ് സംഘം പ്രയാഗ്‌രാജിൽ എത്തിയെങ്കിലും പ്രതികളുടെ മൊബൈൽ ലൊക്കേഷനുകൾ ഇടയ്‌ക്കിടെ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പിടിക്കുന്നത് ദുഷ്കരമായി. നഗരത്തിലെ ആളുകളുടെ തിരക്ക് കാരണം അവരെ കണ്ടെത്താനും ബുദ്ധിമുട്ടുകൾ നേരിട്ടു. ഇൻഡോറിലേക്ക് മടങ്ങി വന്ന ശേഷമാണ് അജയ്‍യെയും സന്തോഷിനെയും അറസ്റ്റ് ചെയ്തത്. 

- Advertisement -

ഇവരിൽ നിന്ന് പണവും ആഭരണങ്ങളും ഉൾപ്പെടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തതായും ദ്വാരകാപുരിയിലെ നാല് വീടുകളിൽ നിന്ന് ഏഴ് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങൾ കവർച്ച ചെയ്തതായും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week