25.5 C
Kottayam
Friday, June 5, 2026

രഞ്ജി ട്രോഫിയില്‍ കേരളം കിരീടം നേടണമെന്ന് ആഗ്രഹം, കേരളത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് ഗവാസ്കര്‍

Must read

കാസര്‍ഗോഡ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനലിലെത്തിയ കേരളം കിരീടം നേടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കേരളത്തിനായി പ്രാര്‍ത്ഥിക്കുമെന്നും ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. തന്‍റെ പേരിലുള്ള പുതിയ റോഡിന്‍റെ നാമകരണ ചടങ്ങിനായി ഇന്നലെ കാസര്‍ഗോഡ് എത്തിയപ്പോഴായിരുന്നു ഗവാസ്കറുടെ വാക്കുകള്‍. കാസര്‍ഗോഡുകാരുടെ സ്നേഹം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ ഗവാസ്കര്‍ ഇന്നത്തെ ദിവസം കേരള ക്രിക്കറ്റും ഒരിക്കലും മറക്കില്ലെന്ന് വ്യക്തമാക്കി.

കേരള ടീം ആദ്യമായി രഞ്ജി ഫൈനലിലെത്തിയ ദിവസം തന്നെ കേരളത്തില്‍ എത്താനായതില്‍ സന്തോഷമുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു. പി ടി ഉഷയെയും ടിസി യോഹന്നാനെയും ഒട്ടേറെ ബാഡ്മിന്‍റണ്‍ പ്രതിഭകളെയും ഇന്ത്യൻ കായികരംഗത്തിന് സംഭാവന ചെയ്ത കേരളം ഇപ്പോള്‍ ക്രിക്കറ്റിലും മികവറിയിക്കുകയാണ്. ഇത്തവണ രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരളം ആദ്യ കിരീടം നേടണമെന്നാണ് എന്‍റെ അതിയായ ആഗ്രഹം. അതിനായി ഞാന്‍ പ്രാര്‍ത്ഥിക്കും.

രഞ്ജി ട്രോഫി രണ്ടാം സെമിയില്‍ തന്‍റെ നാടായ മുംബൈയെ തോല്‍പിച്ച് വിദര്‍ഭ ഫൈനലിലെത്തിയതുകൊണ്ടല്ല കേരളം കിരീടം നേടണമെന്ന് പറഞ്ഞത്, മുംബൈ ഒരുപാട് തവണ കിരീടം നേടിയവരാണ്. അതുകൊണ്ട് മുംബൈ ഫൈനലിലെത്തിയിരുന്നെങ്കിലും കേരളം കിരീടം നേടണമെന്നെ താന്‍ ആഗ്രഹിക്കൂവെന്നും വരും വര്‍ഷങ്ങളില്‍ ഒരുപാട് കേരള താരങ്ങള്‍ ഇന്ത്യൻ ടീമിനായി കളിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.

- Advertisement -

- Advertisement -

മുംബൈയില്‍ നിന്നാണ് താന്‍ വരുന്നതെങ്കിലും തന്‍റെ പേരില്‍ മുംബൈയില്‍ സ്മാരകങ്ങളൊന്നുമില്ലെന്നും എന്നാല്‍ കേരളത്തില്‍ തന്‍റെ പേരിലൊരു റോഡുണ്ടെന്നത് അഭിമാനവും സന്തോഷവുമാണെന്നും ഗവാസ്കര്‍ പറഞ്ഞു. കാസര്‍കോട് നഗരസഭാ സ്റ്റേഡിയം റോഡിനാണ് ഗവാസ്ക്കറിന്‍റെ പേര് നല്‍കിയത്. സുനിൽ ഗവാസ്ക്കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്നായിരിക്കും ഇനി റോഡിന്‍റെ പേര്.

ജില്ലയിലെ വിവിധ പദ്ധതികളുടെ ലോഗോ പ്രകാശനവും സുനില്‍ ഗവാസ്ക്കര്‍ നിര്‍വഹിച്ചു. അനില്‍ കുംബ്ലെക്ക് ശേഷം മറ്റൊരു ക്രിക്കറ്ററുടെ പേരിലുള്ള കാസര്‍കോട്ട് ജില്ലയിലെ റോഡാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുമ്പള- ബദിയടുക്ക റൂട്ടിലെ സിഎച്ച്സി റോഡിന് 2010 ലാണ് അനില്‍ കുംബ്ലെയുടെ പേര് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week