കൊല്ലത്ത് ഇരുമ്പ് ഗ്രില്ല് ദേഹത്ത് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങിയാടി കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തു വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. ആക്കല്‍ പെരപ്പയം മണിച്ചേമ്പില്‍ വീട്ടില്‍ നൗഫല്‍ -തൗബ ദമ്പതിമാരുടെ മകള്‍ ഹന്ന ഫാത്തിമ ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

ഊഞ്ഞാലാടി കളിക്കുന്നതിനിടെ ഭിത്തി ഉള്‍പ്പെടെ പൊളിഞ്ഞ് ഹന്ന ഫാത്തിമയുടെ ദേഹത്ത് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് ഓടിവന്ന വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഗ്രില്‍ ഇളക്കിമാറ്റി കുട്ടിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News